ഈ​ത്ത​പ്പ​ഴം പു​ളിം​ക​റി

ഈ​ത്ത​പ്പ​ഴം കൊണ്ട് പു​ളിം​ക​റി തയാറാക്കാം

ചേ​രു​വ​ക​ൾ:

  • പി​ഴു​പു​ളി (വാളൻപുളി) -ഒ​രു നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ൽ (കാൽ ക​പ്പ്‌ വെ​ള്ള​ത്തി​ൽ കു​തി​ർ​ത്തു വെ​ക്കു​ക)
  • ഈ​ത്ത​പ്പ​ഴം -15 എ​ണ്ണം (കു​രുക​ള​ഞ്ഞു ചെ​റു​താ​യി മു​റി​ച്ച് അര ക​പ്പ് വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത് വെ​ക്കു​ക)
  • ഓ​യി​ൽ -രണ്ട്​ ടേ​ബി​ൾ സ്പൂ​ൺ
  • ക​ടു​ക് -അര ടീ​സ്പൂ​ൺ
  • വ​റ്റ​ൽ​മു​ള​ക് -രണ്ടെണ്ണം
  • ക​റി​വേ​പ്പി​ല -ഒരു ത​ണ്ട്
  • കശ്മീ​രി മു​ള​കുപൊടി -ഒരു ടീ​സ്പൂ​ൺ
  • ശ​ർ​ക്ക​ര -രണ്ട്​ കഷ്​ണം
  • ഉ​പ്പ് -പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ഒ​രു പാ​നി​ൽ ഓ​യി​ൽ ഒ​ഴി​ച്ച് ക​ടു​ക് പൊ​ട്ടി​ക്കു​ക. വ​റ്റ​ൽ​മു​ള​ക്, വേ​പ്പി​ല ഇ​ട്ട് കൊ​ടു​ക്കു​ക. മു​ള​ക് പൊ​ടി ചേ​ർ​ത്ത് തീ ​ഓ​ഫ്‌ ചെ​യ്യു​ക (മു​ള​ക് പൊ​ടി ക​രി​ഞ്ഞു പോ​കാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ്). ശേ​ഷം വെ​ള്ളം മാ​റ്റി​വെ​ച്ച് ഈ​ന്ത​പ്പ​ഴം മാ​ത്രം ചേ​ർ​ത്ത് കൊ​ടു​ക്കു​ക. ന​ന്നാ​യി മി​ക്സ്‌ ആ​യാ​ൽ വീ​ണ്ടും സ്​റ്റൗ ഓ​ൺ ആ​ക്കു​ക.

പു​ളി പി​ഴി​ഞ്ഞ വെ​ള്ളം ഒ​ഴി​ക്കു​ക. തി​ള​ച്ചു വ​രു​മ്പോ​ൾ ഈ​ന്ത​പ്പ​ഴം ഇ​ട്ട വെ​ള്ള​വും പൊ​ടി​ച്ച ശ​ർ​ക്ക​ര​യും ചേ​ർ​ത്ത് പാ​ക​ത്തി​ന് ഉ​പ്പും ചേ​ർ​ക്കു​ക. ഈ​ന്ത​പ്പ​ഴം സ്പൂ​ൺവെ​ച്ച് ഒ​ന്ന് ഉ​ട​ച്ചു കൊ​ടു​ക്കു​ക. കു​റു​കി വ​രു​മ്പോ​ൾ തീ ​ഓ​ഫ് ചെ​യ്യു​ക. ഈ​ത്തപ്പ​ഴം പു​ളിം​ക​റി റെ​ഡി.

Tags:    
News Summary - How to Make Ethapazham Pulinkari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT