Posted On
date_range Updated On
date_range ചെറി അച്ചാർ പവർഫുൾ, ബട്ട് ഉണ്ടാക്കൽ സിമ്പ്ൾ...
വിവിധതരം അച്ചാറുകൾ വിപണിയിൽ ലഭ്യമാണ്. ഇതിൽ വ്യത്യസ്തമായതാണ് ചെറി ഉപയോഗിച്ച് തയാറാക്കുന്ന അച്ചാർ. ഈ അച്ചാർ നമുക്ക് എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.
ആവശ്യമായ സാധനങ്ങൾ:
- ചെറി (ബർബടോസ് ചെറി) - കുറച്ച്
- കടുക് - 1 ടീസ്പൂൺ
- ഉലുവ - അര ടീസ്പൂൺ
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
- ഇഞ്ചി - ഒരു ചെറിയ കഷണം
- പച്ച മുളക് - എരിവിനാവശ്യമുള്ളത്
- വെളുത്തുള്ളി - ഒരു കുടം
- കറിവേപ്പില - 2 ഇതൾ
- ഉപ്പ് - ആവശ്യത്തിന്
- കശ്മീരി മുളകുപൊടി - 3 ടേബിൾസ്പൂൺ
- സുർക്ക - ആവശ്യത്തിന്
- കായപൊടി - കാൽ ടീസ്പൂൺ
തയാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് കടുകിട്ട് പൊട്ടിച്ചതിന് ശേഷം ഉലുവ ഇടുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഒരോന്നായിട്ട് പച്ച മണം മാറുന്നത് വരെ വേവിക്കുക. തുടർന്ന് തീ കുറച്ച് മുളകുപൊടിയിട്ട് നന്നായി ഇളക്കുക.
പിന്നീട് സുർക്ക ഒഴിച്ച് തിളച്ചതിന് ശേഷം ചെറിയിട്ട് കൊടുക്കുക. പിന്നീട് കായപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി തിളച്ചതിന് ശേഷം ഒരു നുള്ള് പഞ്ചസാര ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.