ചീസ് ബോറക്ക്
Posted On
date_range Updated On
date_range ചീസ് ബോറക്ക് അത്ര ബോറല്ലാ...
രുചികരമായ ടർക്കിഷ് വിഭവമാണ് ചീസ് ബോറക്ക്. മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരുതരം പേസ്ട്രിയാണിത്. ഉത്ഭവം തുർക്കിയിൽ നിന്നാണെങ്കിലും ബാൽക്കൺസ്, പശ്ചിമേഷ്യ, മധ്യേഷ്യ എന്നിവിടങ്ങളിൽ വ്യത്യാസ തരത്തിലുള്ള ചീസ് ബോറക്ക് ലഭിക്കും. ഉരുണ്ട ആകൃതിയിലും ചുരുട്ടിയ ആകൃതിയിലും ത്രികോണ ആകൃതിയിലും ഇത് തയാറാക്കാം.
ചേരുവകൾ:
- ഫെറ്റ ചീസ്- 1/2 കപ്പ്
- കുരുമുളകുപൊടി- 1/4 സ്പൂൺ
- മുട്ട- 1 എണ്ണം
- പാർസെലി- 1/4 കപ്പ്
- സമോസ ഷീറ്റ്/പഫ് പാസ്റ്ററി- 10 എണ്ണം
തയാറാക്കേണ്ടവിധം:
ഒരു ബൗളിൽ ചീസും കുരുമുളകും പാർസെലി അരിഞ്ഞതും മുട്ടയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. സമോസ ഷീറ്റ് അല്ലങ്കിൽ പഫ് പാസ്റ്ററി എടുത്ത് ഒരു സ്പൂൺ ഫില്ലിങ് നിറച്ച മടക്കി മുട്ടയുടെ വെള്ള ബ്രഷ് ചെയ്തെടുക്കുക. പ്രീഹീറ്റ് ചെയ്ത ഓവനിൽ 15/ 20 മിനിറ്റ് 250 ഡിഗ്രിയിൽ ബേക്ക് ചെയ്തെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.