Posted On
date_range Updated On
date_range പച്ചക്കായ കൊണ്ട് കൊതിയൂറും പ്രഥമൻ തയാറാക്കാം...
പച്ചക്കായ കൊണ്ട് നമ്മൾ നിരവധി വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായ വിഭവമാണ് പച്ചക്കായ പ്രഥമൻ. വളരെ രുചികരമായ ഈ പ്രഥമൻ തയാറാക്കാം.
ചേരുവകൾ:
പച്ചക്കായ - 4 എണ്ണം
ചെറുപയർ പരിപ്പ് - 1/2 കപ്പ്
പാൽ - ഒരു കപ്പ്
ശർക്കര - 150 ഗ്രാം
തേങ്ങാപ്പാൽ - ഒരു കപ്പ്
ചുക്ക്, ജീരകം, ഏലക്കായ പൊടിച്ചത് - ആവശ്യത്തിന്
തേങ്ങാക്കൊത്ത് - ആവശ്യത്തിന്
അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
മുന്തിരി - ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
പച്ചക്കായ തൊലികളഞ്ഞ് നാലായി കീറിയെടുക്കുക. കഴുകിവാരി വച്ചിരിക്കുന്ന കായ പാൻ അടുപ്പത്തു വച്ച് 3 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് നന്നായി വഴറ്റുക. വെന്തതിനുശേഷം കുക്കറിൽ വേവിച്ചു വെച്ചിരിക്കുന്ന ചെറുപയർ പരിപ്പും ശർക്കര പാനിയാക്കിയതും ചേർത്ത് നന്നായി വഴറ്റി കൊടുക്കുക.
വഴറ്റിയതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. കുറുകി വരുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ച് ചൂടാവുമ്പോൾ, ചുക്ക്, ജീരകം, ഏലക്ക പൊടിച്ചത് കൂടി ചേർത്ത് നന്നായി ഇളക്കുക. അടുപ്പിൽ നിന്ന് വാങ്ങുമ്പോൾ ഒരു നുള്ള് ഉപ്പ് ചേർക്കുക. ശേഷം തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത് കോരി ചേർക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.