ഓട്സ് പാൽ
Posted On
date_range Updated On
date_range രാവിലെ ഒരു കപ്പ് ഓട്സ് പാൽ കുടിച്ചാലോ...
ചേരുവകൾ
- ഓട്സ്- 1 കപ്പ്
- വെള്ളം- 2 കപ്പ്
- പാല്‍- 1/2 കപ്പ്
- നട്ട്സ്- 1/2 കപ്പ്
- പഴം- 1 എണ്ണം
- ഉപ്പ്- ആവശ്യത്തിന്
- തേന്‍- 2 ടീസ്പൂണ്‍
- ഏലക്കപ്പൊടി- 1/4 ടീസ്പൂണ്‍
തയാറാക്കേണ്ടവിധം
പാനില്‍ ഓട്സും വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. ഓട്സ് വേവുമ്പോള്‍ 1/2 കപ്പ് പാല്‍ ഒഴിച്ച് നന്നായി തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. നേരത്തേ എടുത്തുവെച്ച പഴം ചെറിയ കഷണങ്ങളായി മുറിച്ച് പാനിലേക്ക് ഇടുക.
അതോടൊപ്പം ചെറിയ കഷണങ്ങളായി തയാറാക്കിയ നട്ട്സ് അൽപാൽപമായി ഇട്ടുകൊടുക്കുക. തീ അണച്ച് സെര്‍വ് ചെയ്യുന്ന പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം തേനും ഏലക്കപ്പൊടിയും ചേര്‍ക്കുക. മുകളിൽ അൽപം കൂടി നട്ട്സ് ഇട്ടുകൊടുത്താല്‍ ഓട്സ് പാല്‍ റെഡിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.