Posted On
date_range Updated On
date_range ചിക്കൻ സൂപ്പ് തയാറാക്കിയാലോ?
ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു വിഭവമാണ് ചിക്കൻ സൂപ്. പ്രായമായവർക്കും മുതിർന്നവർക്കും പ്രധിരോധ ശക്തി കൂട്ടുന്ന വിഭവം.
ചേരുവകൾ
- ചിക്കൻ - 1 കിലോ
- കാരറ്റ് -ചെറുതായി അരിഞ്ഞത്(1 കപ്പ്)
- നെയ്യ്- 1 സ്പൂൺ
- കറുവപ്പട്ട- 2 സ്പൂൺ
- ഗ്രാമ്പൂ -3 എണ്ണം
- ഏലയ്ക്ക -2 എണ്ണം
- വഴന ഇല-1 എണ്ണം
- കുരുമുളക് പൊടി -1സ്പൂൺ
- ഉപ്പ്- 1 സ്പൂൺ
- നാരങ്ങ നീര് -2 സ്പൂൺ
- പച്ചമുളക് -2 എണ്ണം
- ഇഞ്ചി- 1 സ്പൂൺ
- വെളുത്തുള്ളി -2 സ്പൂൺ
- മല്ലിയില -4 സ്പൂൺ
- വെള്ളം - 2 ഗ്ലാസ്
- കോൺ ഫ്ലൊർ -1റ്റീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു കുക്കറിലേക്ക് ആവശ്യത്തിന് നെയ്യും കറുവപ്പട്ട, ഗ്രാമ്പൂ ഏലയ്ക്ക എന്നിവയും ചേർത്തതിന് ശേഷം വഴന ഇലയും ചേർത്തു നന്നായി യോജിപ്പിക്കുക. അതിലേക്ക് കാരറ്റ് ഇട്ടു ഇളക്കുക. ഇനി അതിലേയ്ക്ക് ചിക്കനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില എന്നിവ മിക്സിയിൽ നന്നായി അരച്ചെടുത്ത് ഇതിലേക്ക് ഒഴിച്ചു കൊടുത്തു നന്നായിട്ട് വഴറ്റിയെടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കുരുമുളകുപൊടിയും ഉപ്പും മല്ലിയിലയും ചേർത്ത് തിളപ്പിച്ചെടുക്കുക. കുറച്ചു നാരങ്ങാ നീര് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. കുറച്ചു കുറുക്കത്തിന് വേണ്ടി കൊൺ ഫ്ലോർ വെള്ളത്തിൽ കലക്കി ഒഴിക്കുക.ഇതോടെ ചിക്കൻ സൂപ്പ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.