ഹണി ഗ്ലേസ്ഡ് ചിക്കൻ
റമദാൻ വിഭവം: ഹണി ഗ്ലേസ്ഡ് ചിക്കൻ
ചേരുവകൾ:
- ചിക്കൻ -400 ഗ്രാം
- കുരുമുളക് പൊടി -1 ടീസ്പൂൺ
- മൈദ - 3 ടേബ്ൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- സൺഫ്ലവർ ഓയിൽ - 2 ടേബ്ൾ സ്പൂൺ
- ബട്ടർ -2 ടേബ്ൾ സ്പൂൺ
- വെളുത്തുള്ളി - 8-9 അല്ലി (ചെറുതായി അരിഞ്ഞത്)
- തേൻ -1/4 കപ്പ്
- സോയ സോസ് - 3/4 ടേബ്ൾ സ്പൂൺ
- വിനാഗിരി - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം:
ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക. ഇത് ഒരു ബൗളിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം അതിലേക്ക് മൈദപ്പൊടി ചേർത്ത് മിക്സ് ചെയ്യുക. ഓരോ ചിക്കനിലും മൈദ നന്നായി കോട്ട് ആയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ശേഷം ഒരു പാൻ വെച്ച് ചൂടാക്കി അതിലേക്ക് ഓയിൽ ഒഴിച്ച് ചിക്കൻ വറുത്തെടുക്കുക.
ചിക്കൻ ബ്രൗൺ കളർ ആയതിനുശേഷം പാനിന്റെ ഒരു സൈഡിലേക്ക് ചിക്കൻ മാറ്റി ബട്ടർ അതിലേക്ക് ഇടുക. ബട്ടർ മെൽറ്റായാൽ അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച വെളുത്തുള്ളി ചേർക്കുക. വെളുത്തുള്ളി ഏകദേശം ബ്രൗൺ കളർ ആവുന്നതുവരെ വഴറ്റുക. ശേഷം ചിക്കനും വെളുത്തുള്ളിയും ചേർത്തിളക്കുക. ഇനി ഇതിലേക്ക്, എടുത്തുവെച്ച തേൻ ചേർത്തിളക്കുക. സോയ സോസും വിനഗറും ചേർത്ത് ഇളക്കുക. സ്വാദിഷ്ടമായ ഹണി ഗ്ലേസ്ഡ് ചിക്കൻ തയാർ. മല്ലിയില തൂകി അലങ്കരിക്കാം.
തയാറാക്കിയത്: സാഹിദ അബ്ദുറഹ്മാൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.