Posted On
date_range Updated On
date_range ഗ്രേപ്സ് ഹൽവ ഇതുപോലെ തയാറാക്കാം
ചേരുവകൾ
- ബ്ലാക്ക് ഗ്രേപ്‌സ് - 250 ഗ്രാം
- കോൺഫ്ലോർ - 4 ടീസ്പൂൺ
- ശർക്കരപ്പാനി - ആവശ്യത്തിന്
- കടലപ്പരിപ്പ് - ആവശ്യത്തിന്
- നെയ്യ് - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
കടലപ്പരിപ്പ് ഒരു വിസിൽ വരുന്നതുവരെ വേവിച്ചുവെക്കുക. പാത്രത്തിൽ കഴുകി വൃത്തിയാക്കിയ ഗ്രേപ്‌സ് അര ലിറ്റർ വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം അരിച്ചെടുക്കുക. ഈ ഗ്രേപ്‌സ് ജ്യൂസ് നോൺസ്റ്റിക് പാനിൽ ഒഴിക്കണം.
ആവശ്യത്തിന് ശർക്കരപ്പാനി ചേർത്തിളക്കി തിളച്ചു വരുമ്പോൾ ചെറുതീയിലാക്കിയ ശേഷം അര ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്ത കോൺഫ്ലോർ ചേർത്തിളക്കുക.
കുറുകി വരുമ്പോൾ രണ്ട് ടീസ്പൂൺ നെയ്യ്, വേവിച്ചു വെച്ച കടലപ്പരിപ്പ് എന്നിവ ചേർത്തിളക്കി തീ ഓഫ് ചെയ്‌ത ശേഷം ഒരു ട്രേയിൽ ഒഴിച്ച് ലെവൽ ചെയ്ത് ചൂട് പോയതിനു ശേഷം മുറിച്ച് വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.