Posted On
date_range Updated On
date_range പോഷകങ്ങളേറെയുള്ള ഗാർലിക്–പംകിൻ-ഓറഞ്ച് സൂപ്പ്
ചേരുവകൾ:
- വെളുത്തുള്ളി– 20 ഗ്രാം
- മത്തൻ– 75 ഗ്രാം
- സെലറി– 10 ഗ്രാം
- വെണ്ണ– 10 ഗ്രാം
- കറുവയില– 2 എണ്ണം
- വെജിറ്റബ്ൾ സ്റ്റോക്– 200 മില്ലി
- ഉപ്പ്– പാകത്തിന്
- ഓറഞ്ച് ജ്യൂസ്– 50 മില്ലി
- വൈറ്റ് പെപ്പർ– 3 ഗ്രാം
- ഫ്രഷ് ക്രീം– 10 മില്ലി
തയാറാക്കുന്ന വിധം:
അടികട്ടിയുള്ള പാനിൽ വെണ്ണ ചൂടാക്കി പൊടിയായി അരിഞ്ഞ വെളുത്തുള്ളി, സെലറി, മത്തൻ കഷണങ്ങൾ എന്നിവയിട്ട് നന്നായി ഇളക്കുക. ശേഷം വെജിറ്റബിൾ സ്റ്റോക്കും കറുവയിലയും ചേർത്ത് തിളപ്പിക്കുക. മത്തൻ കഷണങ്ങൾ ഉടച്ചുചേർക്കുക.
സൂപ്പ് പാകത്തിന് കുറുകുമ്പോൾ തീയണച്ച് വാങ്ങി അരിച്ചെടുക്കുക. ശേഷം ഓറഞ്ചു ജ്യൂസും കുരുമുളക്പൊടിയും പാകത്തിന് ഉപ്പും ചേർക്കുക. ഫ്രഷ് ക്രീം ചേർത്ത് ചൂടോടെ വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.