Posted On
date_range Updated On
date_range പഴുത്ത മാങ്ങയിൽ ഉണക്ക ചെമ്മീൻ പൊടി ചേർത്തൊരു പൊടിക്കൈ
ഉണക്ക ചെമ്മീനിൽ മുരിങ്ങാക്കായയും കായയും പച്ചമാങ്ങയുമൊക്കെ ഇട്ടു പലതരം പരീക്ഷങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ വീട്ടമ്മമാർ. ഇതൊന്നു പരീക്ഷിച്ചു നൊക്കൂ. നല്ല ചൂടുള്ള ചോറിലേക്ക് കഴിക്കാൻ പറ്റിയൊരു സൈഡ് ആണ്.
ചേരുവകൾ:
- ഉണക്ക ചെമ്മീൻ- 1 കപ്പ്
- ഉണക്ക മുളക്- 8 എണ്ണം
- കറിവേപ്പില - 2 തണ്ട്
- ഉപ്പ് - ആവശ്യത്തിനു
- വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
- പഴുത്ത മാങ്ങ-1
- മുളക് പൊടി-1 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം:
ഉണങ്ങിയ ചെമ്മീൻ കഴുകി വറുത്തെടുക്കുക. ചെമ്മീൻ നന്നായി വറുത്തുകഴിഞ്ഞാൽ അത് ഒരു പ്ലേറ്റിലേക്ക് മാറ്റാം. അതേ പാനിൽ വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് ചൂടാക്കി എടുക്കണം. ആവശ്യത്തിനു ഉപ്പും ചേർത്തി അടിച്ചെടുക്കണം.
ചെമ്മീൻ പൊടി റെഡി.പഴുത്ത മാങ്ങ ചെറിയ കഷണങ്ങളാക്കി നുറുക്കി അതിലേക്ക് ഈ ചെമ്മീൻ പൊടിയും വെളിച്ചെണ്ണയും ഉപ്പും മുളക് പൊടിയും ചേർത്തി കൈ കൊണ്ട് നന്നായി തിരുമ്മി കഴിഞ്ഞാൽ സ്പെഷ്യൽ ഐറ്റം റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.