വാളംപുളി സോസ് ചേർത്ത് ഫിഷ് ഫില്ലറ്റ് കഴിക്കാം

ചേരുവകൾ:

  • ഫിഷ് ഫില്ലറ്റ് - 8 കഷ്ണം
  • പെപ്പർ പൗഡർ - 2 ടീ സ്പൂൺ
  • അമുൽ ബട്ടർ - 2 ടീ സ്പൂൺ
  • ജിഞ്ചർ ഗാർലിക് പേസ്റ്റ് - 2 ടീ സ്പൂൺ
  • മുളകുപൊടി - 1 ടീ സ്പൂൺ
  • മഞ്ഞൾപൊടി - കാൽ ടീ.സ്പൂൺ
  • പുളിവെള്ളം, ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

മീനിൽ ആവശ്യത്തിന് ഉപ്പ്, പെപ്പർ പൗഡർ ചേർത്ത് ബട്ടറിൽ ഫ്രൈചെയ്ത് മാറ്റിവെക്കുക. ശേഷം ഇതേ പാനിലേക്ക് ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർത്തിളക്കുക. ആവശ്യത്തിന് പുളി വെള്ളം, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി ചേർത്ത് ഇളക്കണം.

നന്നായി തിളച്ചു കുറുകി നല്ല സോസ് പാകമാകുമ്പോൾ തീ ഓഫ്‌ ചെയ്ത് കാൽ ടീ സ്പൂൺ ബട്ടർ ചേർത്തിളക്കുക. സോസിന് നല്ല ഗ്ലെയ്സിങ് കിട്ടാനാണ് കുറച്ച് ബട്ടർ ചേർത്തത്. ഈ സോസ് ഫ്രൈ ചെയ്തുവെച്ച ഫിഷ് ഫില്ലറ്റിൽ ചേർത്ത് ചൂടോടെ വിളമ്പാം.

Tags:    
News Summary - Fish fillet tamarind sauce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-25 10:32 GMT
access_time 2026-05-24 06:28 GMT
access_time 2026-04-25 03:00 GMT