Posted On
date_range Updated On
date_range ഫിഷ് ഫില്ലറ്റ് ബട്ടർ ഫ്രൈ
ചേരുവകൾ:
- ഫിഷ് ഫില്ലറ്റ് -500 ഗ്രാം
- ബട്ടർ -50 ഗ്രാം
- കറിവേപ്പില -രണ്ട് തണ്ട്
- ജിഞ്ചർഗാർലിക് -രണ്ട് ടീ. സ്പൂൺ
- മുളകുപൊടി -രണ്ട് ടീ. സ്പൂൺ
- മഞ്ഞൾപ്പൊടി -അര ടീ. സ്പൂൺ
- ഉപ്പ്,ചെറുനാരങ്ങ -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഫിഷ് ഫില്ലറ്റ് ഇഷ്ടമുള്ള സൈസിൽ കട്ട് ചെയ്ത ശേഷം അതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്, ചെറുനാരങ്ങ നീര്, ജിഞ്ചർ ഗാർലിക് പേസ്റ്റ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് അര മണിക്കൂർ വെക്കുക. അതിന് ശേഷം ഒരു ഫ്രയിങ് പാനിൽ ബട്ടർ ചേർത്ത് ചൂടാകുമ്പോൾ കറിവേപ്പില ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ശേഷം മാരിനേറ്റ് ചെയ്തുവെച്ച ഫിഷ് ഫില്ലറ്റ് ചേർത്ത് ഒരു സൈഡ് ഫ്രൈ ആകുമ്പോൾ തിരിച്ചിട്ട് മറ്റേ സൈഡും ഫ്രൈ ചെയ്ത ശേഷം ഗാർണിഷ് ചെയ്ത് സെർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.