Posted On
date_range Updated On
date_range ഈത്തപ്പഴംപൊരി
ചേരുവകൾ
- ഈത്തപ്പഴം: 20 എണ്ണം
- ബദാം നുറുക്കിയത്: 10 എണ്ണം
- തേങ്ങ ചിരവിയത്: അരക്കപ്പ്
- മൈദ: ഒരു കപ്പ്
- ഉപ്പ്: ആവശ്യത്തിന്
- വെള്ളം: ആവശ്യത്തിന്
- എണ്ണ വറുക്കാൻ: ആവശ്യമുള്ളത്
തയാറാക്കുന്ന വിധം
ഈത്തപ്പഴം കുരുകളഞ്ഞ് മിക്സിയിൽ ചെറുതായി ക്രഷ് ചെയ്തെടുക്കുക. അതിലേക്ക് ബദാമും തേങ്ങയും ചേർത്ത് നന്നായി കുഴച്ച് നെല്ലിക്ക വലുപ്പത്തിൽ ഉരുളകളാക്കി എടുക്കുക. മൈദ ഒരു നുള്ള് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് അധികം ലൂസാവാതെ ബാറ്റർ തയാറാക്കുക. ഓരോ ഈത്തപ്പഴ ഉരുളകളും ഈ ബാറ്ററിൽ മുക്കി എണ്ണയിലിട്ടു വറുത്തു കോരുക. രുചികരമായ ഈത്തപ്പഴംപൊരി റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.