Posted On
date_range Updated On
date_range മൾബറി ജാമിന് മൂന്ന് ചേരുവകൾ മതി
കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്നതും മൂന്ന് ചേരുവകൾക്ക് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയാറാക്കാവുന്നതുമായ വിഭവമാണ് മൾബറി ജാം.
ആവശ്യമായ ചേരുവകൾ:
- മൾബറി - 1 കപ്പ്
- പഞ്ചസാര - ഒന്നര കപ്പ്
- ചെറുനാരങ്ങ - 1 എണ്ണം
തയാറാക്കുന്ന വിധം:
മൾബറി എടുത്ത് മിക്സിയിൽ ചെറുതായി അരച്ചെടുക്കുക. ശേഷം അടി കട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ചെറുതീയിൽ വേവിക്കുക. തിളച്ച് വരുമ്പോൾ ചെറുനാരങ്ങ നീര് ചേർത്ത് ഇളക്കുക. ജാമിന്റെ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യുക. തണുത്തതിന് ശേഷം ഒരു ജാറിലാക്കി കേട് കൂടാതെ സൂക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.