representational image
Posted On
date_range Updated On
date_range ഈസിയായി ഉണ്ടാക്കാം ഇഫ്താർ സ്നാക്
ചേരുവകൾ
1. മീഡിയം വലുപ്പത്തിലുള്ള ഒരു സവാള ചെറുതായി അരിഞ്ഞത്
കാരറ്റ് ഗ്രേറ്റ് ചെയ്തത് -1
മല്ലിയില -ഒരു പിടി
ബ്രെഡ് ക്രംസ് -ആവശ്യത്തിന്
2. മുട്ട -1
വറ്റൽ മുളക് -2
കുരുമുളകുപൊടി -ഒരു ടീ സ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീ സ്പൂൺ
ഉപ്പ് -പാകത്തിന്
സൺഫ്ലവർ ഓയിൽ -നാല് ടേബിൾ സ്പൂൺ
3. വെളിച്ചെണ്ണ -വറുക്കാൻ പാകത്തിന്
തയാറാക്കുന്ന വിധം
- രണ്ടാമത്തെ ചേരുവകൾ എല്ലാം മിക്സിയുടെ ചെറിയ ജാറിൽ നന്നായി അടിച്ചെടുക്കുക.
- ശേഷം ഒന്നാമത്തെ ചേരുവകളിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. (ഉപ്പ് ആവശ്യമെങ്കിൽ വീണ്ടും ചേർക്കുക) മിക്സ് നന്നായി കുഴച്ച് കൈയിലെടുത്ത് ഓവൽ ഷേപ്പിൽ ഉരുളകളാക്കുക.
- ഓരോ ഉരുളയും വീണ്ടും ബ്രഡ് ക്രംസിൽ മുക്കി വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.