ക്രീം ബ്രൂലേ
Posted On
date_range Updated On
date_range ക്രീം ബ്രൂലേയാണ് നാട്ടിലെ താരം
ഫ്രാൻസിലെ ജനപ്രിയ വിഭവമാണ് ക്രീം ബ്രൂലേ ഡെസേർട്ട്. ബേൺഡ് ക്രീം, ട്രിനിറ്റി ക്രീം, കേംബ്രിഡ്ജ് ബേൺ ക്രീം എന്നീ പേരുകളിലും ക്രീം ബ്രൂലേ അറിയപ്പെടുന്നു. വളരെ വേഗത്തിൽ ഈ ഡെസേർട്ട് തയാറാക്കാൻ സാധിക്കും...
ചേരുവകൾ:
- ഫ്രഷ് ക്രീം – 300 ഗ്രാം
- പാൽ – 100 ഗ്രാം
- പഞ്ചസാര – 70 ഗ്രാം
- മുട്ടയുടെ മഞ്ഞ –100 ഗ്രാം
- വാനില എസൻസ് – 5 മില്ലി
തയാറാക്കുന്ന വിധം:
പഞ്ചസാര പൊടിച്ചതും മുട്ടയുടെ മഞ്ഞയും ഇളക്കി യോജിപ്പിക്കുക. പാനിൽ പാലും ക്രീമും ചേർത്ത് ചൂടാക്കി കുറുക്കുക. മുട്ട–പഞ്ചസാര മിശ്രിതവും വാനില എസൻസും ചേർത്തിളക്കുക. അരിച്ചെടുത്ത ശേഷം ബൗളിലേക്ക് മാറ്റി ഓവനിൽ 160 ഡിഗ്രി സെൽഷ്യസ് ചൂടിൽ 20 മിനിറ്റ് ബേക്ക് ചെയ്യുക.
ബേക്കിങ് ട്രേയിൽ വെള്ളമൊഴിച്ച് വേണം ഓവനിലേക്ക് വെക്കാൻ. ഫ്രിഡ്ജിൽവെച്ച് തണുപ്പിക്കുക. ബ്രൂലേക്ക് മുകളിൽ പഞ്ചസാര തരികൾ വിതറുക. ബ്ലോ ടോർച്ച് ഉപയോഗിച്ച് ഉരുക്കുക. ചെറിയോ ഒലീവോ വെച്ച് അലങ്കരിച്ചു വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.