Posted On
date_range Updated On
date_range ക്രിസ്പി ബ്രഡ് കോയിൻസ്
ആവശ്യമായ ചേരുവകൾ:
- ബ്രഡ് കഷ്ണങ്ങൾ -5
- ഉള്ളി -1, ചെറുതായി അരിഞ്ഞത്
- പച്ചമുളക് -1, ചെറുതായി അരിഞ്ഞത്
- തക്കാളി -1 (ഇടത്തരം), ചെറുതായി അരിഞ്ഞത്
- റവ -1/4 കപ്പ്
- ചുവന്ന മുളകുപൊടി -1/2ടീസ്പൂൺ
- ജീരകപ്പൊടി -ഒരു നുള്ള്
- മല്ലിയില -1 ടേബിൾസ്പൂൺ, ചെറുതായി അരിഞ്ഞത്
- വെള്ളം -1- 2 ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ)
- ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന രീതി
- ഒരു സർക്കിൾ കുക്കി കട്ടറിന്റെ സഹായത്തോടെ ബ്രഡ് ചെറിയ വൃത്തങ്ങളായി മുറിക്കുക (ഓരോ ബ്രെഡ് സ്ലൈസിൽ നിന്നും 2 എണ്ണം).
- ഒരു പാത്രത്തിൽ അരിഞ്ഞുവച്ച ഉള്ളി, പച്ചമുളക്, തക്കാളി എന്നിവ ഒരുമിച്ച് ചേർത്ത് നന്നായി യോജിപ്പിക്കുക.
- മറ്റൊരു പാത്രത്തിൽ റവ, ചുവന്ന മുളകുപൊടി, ജീരകപ്പൊടി, അൽപം ഉപ്പ് എന്നിവ ഒരുമിച്ച് യോജിപ്പിക്കുക. ഇതിലേക്ക് ഉള്ളി-തക്കാളി മിക്സ്, മല്ലിയില എന്നിവ ചേർത്ത്, ആവശ്യമെങ്കിൽ 1-2 ടേബിൾസ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് കട്ടിയുള്ള പേസ്റ്റ് ആക്കുക.
- ബ്രഡ് സർക്കിളുകൾ ഓരോന്നായി എടുത്ത് ഈ തയാറാക്കിയ മിശ്രിതം നന്നായി പുരട്ടുക.
- ഒരു പാനിൽ എണ്ണ ചൂടാക്കി ഈ ബ്രഡ് സർക്കിളുകൾ സ്വർണ നിറമാകുന്നതുവരെ വറുത്ത് ഉടൻ വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.