Posted On
date_range Updated On
date_range ഇളനീർ പായസം
ചേരുവകൾ
ടെൻഡർ കോക്കനട്ട് പൾപ് -1 പാക്കറ്റ്
പാൽ - രണ്ട് ലിറ്റർ
മിൽക് മേയ്ഡ് -200 ഗ്രാം
തേങ്ങാപ്പാൽ -ഒരു കപ്പ്
പഞ്ചസാര -ഒരു കപ്പ്
തയാറാക്കുന്ന വിധം
കട്ടിയുള്ള പാത്രത്തിൽ പാല് ചൂടാക്കിയ ശേഷം ടെൻഡർ കോക്കനട്ട് പൾപ് ചേർത്ത് നന്നായി ഇളക്കുക. ചെറിയ തീയിൽ നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. ഒരു കപ്പ് പഞ്ചസാര ചേർക്കുക. മിൽക് മേയ്ഡ് ചേർത്ത് നന്നായി ഇളക്കുക. എടുത്തു വെച്ച തേങ്ങാപ്പാൽ ഒഴിച്ച്, ചെറുതായി തിളക്കുമ്പോൾ തീ കെടുത്തുക. കുറച്ചു തണുത്തതിനു ശേഷം കഴിക്കാം.
തയാറാക്കിയത്- ഷർമിന ഇസ്മായിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.