Posted On
date_range Updated On
date_range കഞ്ഞിക്ക് തേങ്ങ ചുട്ടരച്ച ചെമ്മീൻ ചമ്മന്തി സൂപ്പറാ...
ചേരുവകൾ:
- തേങ്ങ - 1 കപ്പ്
- ഉണക്ക ചെമ്മീൻ - 1 കപ്പ്
- വറ്റൽമുളക് - ആവശ്യത്തിന്
- ചെറിയഉള്ളി - 5 എണ്ണം
- ഉപ്പ്, പുളി - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
തേങ്ങ തീക്കനലിൽ ചുട്ടെടുക്കുക. ഇതുപോലെ തന്നെ ഉണക്കച്ചെമ്മീൻ, ചെറിയഉള്ളി, വറ്റൽമുളക് എന്നിവയും ചുട്ടെടുക്കണം. തീക്കനൽ ഇല്ലെങ്കിൽ ഡ്രൈറോസ്റ്റ് ചെയ്യാം. ശേഷം എല്ലാ ചേരുവകളും ആവശ്യത്തിന് പുളി, ഉപ്പ് എന്നിവ ചേർത്ത് മിക്സിയുടെ ചെറിയ ജാറിൽ ചമ്മന്തി പാകത്തിൽ അരച്ചെടുത്ത് ചൂട് ചോറ്, ദോശ എന്നിവയുടെ കൂടെ കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.