Posted On
date_range Updated On
date_range കോക്കനട്ട് മിൽക്ക് സഫിൾ
തയാറാക്കുന്ന വിധം
തേങ്ങവെള്ളം, പഞ്ചസാര, ചൈനാഗ്രാസ് എന്നിവ ചെറുതീയില്‍ തിളപ്പിക്കുക. ഇതിലേക്ക് റുഹ്അഫ്സാ കൂടി ചേര്‍ത്ത് പാത്രത്തില്‍ സെറ്റാവാന്‍ വെക്കുക. പാല്, മിൽക്ക് മെയ്ഡ്, പഞ്ചസാര, ഫ്രഷ് ക്രീം, ഇവ നന്നായി തിളപ്പിക്കുക. ചൂടാറിയശേഷം ഇതിലേക്ക് തേങ്ങാപ്പാലും കുതിര്‍ത്ത കസ്കസും ചേര്‍ക്കുക. നേരത്തേ തയാറാക്കിയ തേങ്ങവെള്ളത്തിന്റെ ജെല്ലി ഇതിലേക്ക് ചെറിയ കഷണങ്ങളായി മുറിച്ച് ചേര്‍ക്കുക. തണുപ്പിച്ച് ഉപയോഗിക്കാം. ആവശ്യമെങ്കില്‍ കുറച്ച് ഈസബ് ഗോൽ ചേര്‍ക്കാം. നോമ്പുതുറക്ക് പറ്റിയ നല്ല ഡ്രിങ്കാണിത്.
ഫില്ലിങ് തയാറാക്കാൻ
- തേങ്ങാപ്പാല്‍ - 500 മി.ലി
- പാല്-250 മി.ലി
- മിൽക്മെയ്ഡ് - 3/4 ടിൻ
- പഞ്ചസാര - ആവശ്യത്തിന്
- ഫ്രഷ് ക്രീം - 300 ഗ്രാം
- റുഹ്അഫ്സാ - 2 ടീസ്പൂൺ
- ചൈനാഗ്രാസ് - 6 ഗ്രാം
- തേങ്ങവെള്ളം - 500 മി.ലി
- കസ്കസ് - 3 ടേബ്ൾ സ്പൂൺ
- ഈസബ് ഗോൽ -3 ടേബ്ൾ സ്പൂൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.