ചി​ക്ക​ൻ കാ​പ്സി​കം റൈ​സ്

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

1. ചി​ക്ക​ൻ -അ​ര​ക്കി​ലോ

2. ഉ​ള്ളി -ര​ണ്ട്

3. ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് -ഒ​രു ടേ​ബ്ൾ സ്പൂ​ൺ

പ​ച്ച​മു​ള​ക് -മൂ​ന്ന്

4. ത​ക്കാ​ളി -ഒ​ന്ന്

5. ചി​ക്ക​ൻ മ​സാ​ല പൗ​ഡ​ർ- ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ

മ​ഞ്ഞ​ൾ പൊ​ടി -അ​ര ടീ​സ്പൂ​ൺ

ഗ​രം മ​സാ​ല -ഒ​രു ടീ​സ്​​പൂ​ൺ

6. മ​ല്ലി​ച്ച​പ്പ് -ഒ​രു​പി​ടി

7. ബ​ട്ട​ർ -ഒ​രു ടേ​ബ്ൾ സ്പൂ​ൺ

8. സ​ൺ​ഫ്ല​വ​ർ ഓ​യി​ൽ -ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ

9. ബ​സ്മ​തി അ​രി -ര​ണ്ട് ക​പ്പ്

10. പ​ട്ട -ഒ​ന്ന് (ചെ​റി​യ ക​ഷ്ണ​മാ​ക്കി​യ​ത്)

പൂ​വ് -മൂ​ന്ന്

ഏ​ല​ക്ക -ര​ണ്ട്

ബേ ​ലീ​ഫ് -ഒ​ന്ന്

11. കാ​പ്സി​കം -ഒ​ന്ന്

12. കാ​ര​റ്റ് -ഒ​ന്ന്

13. വെ​ള്ളം -മൂ​ന്ന​ര ഗ്ലാ​സ് (അ​രി എ​ടു​ത്ത ഗ്ലാ​സ് ത​ന്നെ വെ​ള്ളം അ​ള​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ക).

ത​യാ​റാ​ക്കു​ന്ന വി​ധം:

അ​രി ക​ഴു​കി വെ​ള്ളം ഒ​ഴി​യാ​ൻ വെ​ക്കു​ക. കു​ക്ക​റി​ൽ ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ ഓ​യി​ൽ ഒ​ഴി​ച്ച് 10ാം ചേ​രു​വ ചേ​ർ​ത്ത് ഇ​ള​ക്കു​ക. ഉ​ള്ളി, ത​ക്കാ​ളി, പ​ച്ച​മു​ള​ക് എ​ന്നി​വ ചെ​റു​താ​യി അ​രി​ഞ്ഞ​ത് ചേ​ർ​ക്കു​ക. പി​ന്നീ​ട്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി ചേ​ർ​ത്ത് ഇ​ള​ക്കു​ക. ശേ​ഷം, അ​ഞ്ചാം ചേ​രു​വ​യും ചേ​ർ​ക്കു​ക. ​അ​തി​ലേ​ക്ക് ര​ണ്ട് ഗ്ലാ​സ് തി​ള​പ്പി​ച്ച വെ​ള്ളം ഒ​ഴി​ച്ച് ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് മീ​ഡി​യം ചൂ​ടി​ൽ ര​ണ്ട് വി​സി​ൽ വ​രു​ന്ന​തു​വ​രെ വേ​വി​ക്കു​ക.

ആ​വി പോ​യ​തി​നു​ശേ​ഷം കു​ക്ക​റി​ലേ​ക്ക് ഒ​ന്ന​ര ഗ്ലാ​സ് വെ​ള്ള​വും അ​രി​യും ചേ​ർ​ക്കു​ക. പി​ന്നീ​ട്, ഒ​രു ടേ​ബ്ൾ സ്പൂ​ൺ ബ​ട്ട​റും ചെ​റു​താ​യി അ​രി​ഞ്ഞു​വെ​ച്ച കാ​പ്സി​കം, കാ​ര​റ്റ്, മ​ല്ലി​ച്ച​പ്പ്, ഉ​പ്പ് ചേ​ർ​ത്ത് കു​ക്ക​റി​ന്റെ വി​സി​ൽ ഒ​ഴി​വാ​ക്കി ഏ​ഴ് മി​നി​റ്റ് മീ​ഡി​യം തീ​യി​ൽ വേ​വി​ക്കു​ക. തീ​യ​ണ​ച്ച് 15 മി​നി​റ്റി​നു​ശേ​ഷം ചി​ക്ക​ൻ കാ​പ്സി​കം റൈ​സ് വി​ള​മ്പാം.

(ബു​ധ​നാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ച ‘റ​മ​ദാ​ൻ രു​ചി’​യി​ലെ ചി​ക്ക​ൻ കാ​പ്സി​കം ത​യാ​റാ​ക്കു​ന്ന രൂ​പ​ത്തി​ൽ പി​ഴ​വു​ണ്ടാ​യി​രു​ന്നു. ശ​രി​യാ​യ രീ​തി ഇ​വി​ടെ ന​ൽ​കു​ന്നു)

Tags:    
News Summary - Chicken capsicum rice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT