ചേമ്പ് ചിപ്സ്
Posted On
date_range Updated On
date_range ചൂടു കട്ടനൊപ്പം കറുമുറെ ചേമ്പ് ചിപ്സ്
പലതരം ചിപ്സുകൾ നമ്മൾ കഴിക്കാറുണ്ട്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവം കൂടിയാണിത്. മറ്റു ചിപ്‌സുകളെക്കാൾ ടേസ്റ്റിയും ഹെൽത്തിയും ആയ ഒന്നാണ് ചേമ്പ് ചിപ്സ്.
ആവശ്യമായ ചേരുവകൾ:
- ചേമ്പ് (വലിയ ചേമ്പ്, പിലാത്തി ചേമ്പ്) - 3 എണ്ണം (വലുത്)
- മുളകുപൊടി - 1 ടീസ്പൂൺ
- മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
- ഉപ്പ് - പാകത്തിന്
- ഓയിൽ, വെളിച്ചെണ്ണ - ആവശ്യത്തിന് (വറുക്കാൻ)
തയാറാക്കുന്ന വിധം:
മൂന്ന് വലിയ ചെമ്പെടുത്ത് തൊലികളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കുക. എന്നിട്ട് സ്ലൈസർ ഉപയോഗിച്ച് വളരെ കനം കുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കുക. ശേഷം വീണ്ടും കഴുകി ഊറ്റിവെക്കുക.
പാൻ അടുപ്പിൽവെച്ച് എണ്ണ തിളച്ചു കഴിയുമ്പോൾ അതിലേക്ക് ചേമ്പ് അതിലിട്ട് നന്നായി പൊരിച്ചെടുക്കുക (ബ്രൗണ് കളറാകുന്നത് വരെ). എല്ലാം കോരി മാറ്റിയ ശേഷം ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് മിക്സ് ആക്കി കഴിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.