നോ​മ്പ് തു​റ​ക്കാ​ൻ ഇ​തൊ​രു ഗ്ലാ​സ്സ് മ​തി

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും നാ​ട്ടി​ലെ പൊ​ലെ ചൂ​ട് കൂ​ടി​വ​രി​ക​യാ​ണ​ല്ലോ. ശ​രീ​ര​ത്തി​ൽ ജ​ലാം​ശം നി​ല​നി​ർ​ത്താ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. നോ​മ്പി​നെ ഒ​ന്നു ത​ണു​പ്പി​ക്കാ​ൻ ഒ​രു​പാ​ട് ജൂ​സ്‌ റെ​സി​പ്പി​ക​ൾ ത​പ്പി ന​ട​ക്കു​ക​യാ​ണ് എ​ല്ലാ വീ​ട്ട​മ്മ​മാ​രും. എ​ല്ലാ​വ​ർ​ക്കും പ​രീ​ക്ഷി​ച്ചു നോ​ക്കാ​ൻ പ​റ്റി​യ ഒ​രു ജൂ​സ്‌ റെ​സി​പ്പി​യാ​ണി​ത്. കാ​ര​റ്റ് മി​ന്‍റ്​ ലെ​മ​ൺ കൂ​ള​ർ

● കാ​ര​റ്റ് -2 എ​ണ്ണം

● മി​ന്‍റ്​ -ഒ​രു പി​ടി

● നാ​ര​ങ്ങാ -2 എ​ണ്ണം

● ഇ​ഞ്ചി -ഒ​രു ചെ​റി​യ ക​ഷ്ണം

● പ​ഞ്ച​സാ​ര /ഉ​പ്പ്

● വെ​ള്ളം -2 ഗ്ലാ​സ്

ഉ​ണ്ടാ​ക്കു​ന്ന വി​ധം: കാ​ര​റ്റ്‌ തൊ​ലി ക​ള​ഞ്ഞ​തും പൊ​തീ​ന ഇ​ല​യും നാ​ര​ങ്ങ നീ​രും ഇ​ഞ്ചി​യും വെ​ള്ള​വും പ​ഞ്ച​സാ​ര​യൊ ഉ​പ്പോ ചേ​ർ​ക്കാം. ഹെ​ൽ​ത്തി​യാ​യി കു​ടി​ക്ക​ണ​മെ​ങ്കി​ൽ ഒ​രു നു​ള്ള് പി​ങ്ക് സാ​ൾ​ട് ആ​ണ് ന​ല്ല​ത്. അ​ല്ലെ​ങ്കി​ൽ പ​ഞ്ച​സാ​ര ആ​റ്​ ടേ​ബി​ൾ സ്പൂ​ൺ ചേ​ർ​ക്കാം. എ​ല്ലാം കൂ​ടെ മി​ക്സി​യി​ൽ ന​ന്നാ​യി അ​ര​ച്ചെ​ടു​ക്ക​ണം. ഒ​രു അ​രി​പ്പ വെ​ച്ച് അ​രി​ച്ചു ഐ​സ്‌ ക്യൂ​ബും ഇ​ട്ടു കു​ടി​ച്ചാ​ൽ സം​ഭ​വം ഉ​ഷാ​ർ.

Tags:    
News Summary - Carrot Mint Lemon Cooler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT