ഈസ്റ്റർ കളറാക്കാൻ ബണ്ണി കുക്കീസ്

എല്ലാ ആഘോഷങ്ങളും തുടങ്ങുന്നത് മധുരത്തിൽ നിന്നാണ്. ഉയിർപ്പിന്‍റെ സന്തോഷവുമായി ഈസ്റ്റർ എത്തുമ്പോൾ മധുരം തീർച്ചയായും വേണം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാടിഷ്ടപ്പെടുന്ന കൂക്കീസ് തയ്യാറാക്കിയെടുക്കാം.

ചേരുവകള്‍

മൈദ -250 ഗ്രാം

ബട്ടര്‍ -250 ഗ്രാം

മുട്ട- രണ്ടെണ്ണം

ഐസിങ് ഷുഗര്‍- 200 ഗ്രാം

വാനില എസ്സന്‍സ് -5 മില്ലി

വാനില ഫോണ്ടന്റ്- 250 ഗ്രാം

തയ്യാറാക്കുന്ന വിധം

ബട്ടറും ഐസിങ് ഷുഗറും നന്നായി യോജിപ്പിച്ചെടുക്കുക. അതിലേക്ക് മുട്ട ഓരോന്നായി ചേര്‍ത്തിളക്കുക. ശേഷം മൈദയും വാനില എസ്സന്‍സും ചേര്‍ത്തിളക്കാം. ഇനി ഒരു മണിക്കൂര്‍ ഫ്രീസറില്‍വെക്കണം. ശേഷം പുറത്തെടുത്ത് ഉരുട്ടി ബണ്ണി ഷെയ്പ് കട്ടര്‍ കൊണ്ട് മുറിച്ചെടുക്കാം. ഇതൊരു ട്രേയില്‍വെച്ച് 180 ഡിഗ്രിയില്‍ 15 മിനിട്ട് ബേക്ക് ചെയ്യാം. ഓവനില്‍നിന്ന് മാറ്റി വാനില ഫോണ്ടന്‍റ്​ കൊണ്ട് ഐസിങ് ചെയ്യണം. ഈസ്റ്റർ സ്പെഷ്യൽ ബണ്ണി കുക്കീസ് റെഡി.

Tags:    
News Summary - Bunny cookies to make Easter colorful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-25 03:00 GMT
access_time 2026-04-12 05:32 GMT