ബ്ര​ഡ് റോ​ൾ

ചേരുവകൾ:

  • ബ്ര​ഡ് -ആ​റ് എ​ണ്ണം
  • കോ​ഴി -50 ഗ്രാം
  • ​സ​വാ​ള -ഒ​ന്ന് വ​ലു​ത്
  • പ​ച്ച​മു​ള​ക് -ര​ണ്ട്
  • ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് -അ​ര ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പൊ​ടി -കാ​ൽ ടീ​സ്പൂ​ൺ
  • മു​ള​കു​പൊ​ടി -കാ​ൽ ടീ​സ്പൂ​ൺ
  • കു​രു​മു​ള​കു​പൊ​ടി -1/2 ടീ​സ്പൂ​ൺ
  • ഗ​രം​മ​സാ​ല -കാ​ൽ ടീ​സ്പൂ​ൺ
  • മ​ല്ലി​യി​ല, ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
  • മു​ട്ട -ര​ണ്ട്
  • ബ്ര​ഡ് ക്രം​ബ്സ്
  • എ​ണ്ണ- ഫ്രൈ ​ചെ​യ്യാ​ൻ ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

കോ​ഴി, ഉ​പ്പ്, മ​ഞ്ഞ​ൾ​പൊ​ടി ചേ​ർ​ത്ത് പു​ഴു​ങ്ങി മി​ക്സി​യി​ൽ ഗ്രേ​റ്റ് ചെ​യ്തു മാ​റ്റി വെ​ക്കു​ക. ഒ​രു പാ​നി​ൽ എ​ണ്ണ​യൊ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ സ​വാ​ള അ​രി​ഞ്ഞ​ത്, പ​ച്ച​മു​ള​ക്, ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ്, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് മു​ള​കു​പൊ​ടി മ​ഞ്ഞ​ൾ​പൊ​ടി കു​രു​മു​ള​കു​പൊ​ടി ചേ​ർ​ത്ത് ഇ​ള​ക്കി; കോ​ഴി, മ​ല്ലി​യി​ല-​ഗ​രം​മ​സാ​ല എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റി മാ​റ്റി​വെ​ക്കു​ക.

ഒ​രു ബ്ര​ഡ് അ​രി​കു ക​ള​ഞ്ഞ് വെ​ള്ള​ത്തി​ൽ മു​ക്കി കൈ ​കൊ​ണ്ട് പ്ര​സ് ചെ​യ്ത് വെ​ള്ളം മാ​റ്റി​യ ശേ​ഷം ന​ടു​വി​ലാ​യി ഒ​രു സ്പൂ​ൺ അ​ള​വി​ൽ കോ​ഴി മി​ക്സ് വെ​ച്ച് ഒ​രു ബോ​ൾ രൂ​പ​ത്തി​ൽ ബ്ര​ഡ് ഉ​രു​ട്ടി​യെ​ടു​ക്കു​ക. ഇ​ത് മു​ട്ട​യി​ൽ മു​ക്കി ബ്ര​ഡ് ക്രം​ബ്സി​ൽ പൊ​തി​ഞ്ഞ് പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ന്ന​തോ​ടെ ബ്ര​ഡ് റോ​ൾ റെ​ഡി.

Tags:    
News Summary - Bread roll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT