ബ്രഡ് പോക്കറ്റ്
എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ഇഫ്താർ വിഭവമാണ് ബ്രഡ് പോക്കറ്റ്. വിരലിലെണ്ണാവുന്ന ചേരുവകൾ മാത്രം ആവശ്യമായവ.
ചേരുവകൾ
- ചിക്കൻ (കുരുമുളകും ഉപ്പും ചേർത്ത് വേവിച്ചത്)
- ബ്രഡ്
- കാബേജ്
- ഉള്ളി
- മയോണൈസ് (വീട്ടിലുണ്ടാക്കിയത്)
- ബ്രഡ് നുറുക്കുകളും മുട്ടയും
തയാറാക്കുന്ന വിധം
രണ്ട് ബ്രഡുകൾ ഒരുമിച്ച് വെക്കുക. റോളിങ് പിൻ ഉപയോഗിച്ച് പരത്തുക. വൃത്താകൃതിയിലുള്ള കഷണങ്ങളായി മുറിക്കുക. കുരുമുളകും ഉപ്പും യോജിപ്പിച്ച മുട്ടയിൽ മുക്കി ബ്രഡ് നുറുക്കിൽ മുക്കി എണ്ണയിൽ വറുത്ത് പകുതി വൃത്താകൃതിയിൽ രണ്ട് കഷ്ണങ്ങളാക്കി മുറിക്കുക. ഇപ്പോൾ ബ്രഡ് പോക്കറ്റ് തയാർ.
ഫില്ലിങ്
കാബേജ് അരിഞ്ഞത്, പകുതി ഉള്ളി അരിഞ്ഞത്, ചിക്കൻ കഷണങ്ങൾ, രണ്ടോ മൂന്നോ ടേബിൾസ്പൂൺ മയോണൈസ്, കുരുമുളക് പൊടി (കാൽ ടീസ്പൂൺ), പാകത്തിന് ഉപ്പ് എന്നിവ മിക്സ് ചെയ്യുക. ഇനി ഈ മിക്സഡ് മസാല ബ്രഡ് പോക്കറ്റിനുള്ളിൽ നിറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.