Posted On
date_range Updated On
date_range ചക്കച്ചുള ബീഫ് കട്ലറ്റ്
ചേരുവകൾ
- ചക്കച്ചുള : 15 എണ്ണം
- ചക്കക്കുരു : 15 എണ്ണം
- ബീഫ് : 100 ഗ്രാം
- ഇഞ്ചി : വലിയ ഒരു കഷണം
- മുട്ട: 2 എണ്ണം
- പെപ്പർ പൗഡർ : 2 ടീ. സ്പൂൺ
- മഞ്ഞൾപൊടി : അര ടീ. സ്പൂൺ
- ഗരം മസാല: കാൽ ടീ. സ്പൂൺ
- ബ്രഡ്ക്രംസ്: ആവശ്യത്തിന്
- കറിവേപ്പില, ഉപ്പ്: ആവശ്യത്തിന്
- ഓയിൽ: ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ചെറുതായി മുറിച്ച ബോൺലെസ് ബീഫും എല്ലാ പൊടികളും കറിവേപ്പിലയും തൊലികളഞ്ഞ് ചെറുതായി മുറിച്ച ചക്കക്കുരുവും ഇഞ്ചി ചതച്ചതും ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് പാത്രം മൂടിവെച്ച് വേവിക്കുക. മുക്കാൽ ഭാഗം വേവാകുമ്പോൾ ചെറുതായി മുറിച്ച ചക്കച്ചുളയും ചേർത്തിളക്കി വെള്ളം ചേർക്കാതെ വേവിക്കുക.
ചൂട് പോയതിന് ശേഷം തവികൊണ്ട് നന്നായി ഉടച്ചെടുത്ത് ചെറിയ ഉരുളകളായെടുത്ത് ഇഷ്ടമുള്ള ഷേപ്പിൽ പരത്തി എഗ് ബീറ്റ് ചെയ്തതിൽ ഡിപ് ചെയ്ത് ബ്രഡ്ക്രംസിൽ റോൾ ചെയ്യുക. ഇങ്ങനെ എല്ലാം ചെയ്ത ശേഷം നല്ല ചൂടായ ഓയിലിൽ ഫ്രൈ ചെയ്ത് ചൂടോടെ കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.