Posted On
date_range Updated On
date_range ഏത്തപ്പഴവും അവിലും ശർക്കരയും ചേരുന്ന ഏത്തപ്പഴം സ്വീറ്റ്
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഏത്തപ്പഴം കൊണ്ട് തയാറാക്കാവുന്ന വ്യത്യസ്തമായ വിഭവമാണ് ഏത്തപ്പഴം സ്വീറ്റ്.
ആവശ്യമായ സാധനങ്ങൾ:
- ഏത്തപ്പഴം - 2 എണ്ണം
- നെയ്യ് - 2 ടേബിൾസ്പൂൺ
- അവൽ - 1 കപ്പ്
- ശർക്കര - 150 ഗ്രാം
- തേങ്ങ ചുരണ്ടിയത് -½ കപ്പ്
- കശുവണ്ടി പരിപ്പ് - 2 ടേബിൾ സ്പൂൺ
- ഉണക്കമുന്തിരി - 2 ടേബിൾ സ്പൂൺ
- ഏലയ്ക്ക - 1 ടേബിൾ സ്പൂൺ
തയാറാക്കുന്നവിധം:
ഒരു വലിയ സ്പൂൺ നെയ്യൊഴിച്ച് കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് മാറ്റണം. ഇതേ നെയ്യിൽ ഏത്തപ്പഴം ചെറിയ ചതുര കഷണങ്ങളാക്കി അഞ്ച് മിനിറ്റ് വരട്ടി മാറ്റിവെയ്ക്കുക. വീണ്ടും ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് അവൽ വറുത്തെടുക്കുക.
അതിനുശേഷം ശർക്കര പാനിയാക്കി അടുപ്പിൽ വയ്ക്കുക. ഇതിലേക്ക് തേങ്ങ ചിരകിയതും ഏലക്കാപൊടിയും ഇട്ട് നന്നായി വഴറ്റി എടുക്കണം. തുടർന്ന് ഏത്തപ്പഴം ചേർത്ത് ഇളക്കി പാൻ അടച്ചു വച്ചു ചെറുതീയിൽ 5 മിനിറ്റ് വയ്ക്കുക. അടുപ്പിൽ നിന്നും വാങ്ങി അണ്ടിപ്പരിപ്പും മുന്തിരിയും കൊണ്ട് അലങ്കരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.