Posted On
date_range Updated On
date_range ബനാന സ്പ്ലിറ്റ്
ആവശ്യമായ വസ്തുക്കൾ
- വാനില ഐസ്ക്രീം - 1 സ്കൂപ്പ്
- ചോക്ലറ്റ് ഐസ്ക്രീം - 1 സ്കൂപ്പ്
- സ്ട്രോബറി ഐസ്ക്രീം - 1 സ്കൂപ്പ്
- പഴം (റോബസ്റ്റ) - 1 (രണ്ടായി നീളത്തിൽ മുറിച്ചത്)
- വിപ്ഡ് ക്രീം - 3 ടേബ്ൾ സ്പൂൺ
- ചോക്ലറ്റ് സോസ് - 2 ടേബ്ൾ സ്പൂൺ (റെഡിമെയ്ഡ്)
- വാൾനട്ട്സ് - 2 ടേബ്ൾ സ്പൂൺ
- ചെറി, ചോക്ലറ്റ് കേർള്സ് - അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
മൂന്ന് സ്കൂപ്പ് ഐസ്ക്രീം ഒരു സേർവിങ് പ്ലേറ്റിൽ എടുക്കുക. ഐസ്ക്രീമിന്റെ ഇരുവശത്തും മുറിച്ചു വെച്ച പഴം വെക്കുക. ഓരോ ഐസ്ക്രീം സ്കൂപ്പിന്റെ മുകളിലും വിപ്ഡ് ക്രീം ചേർക്കുക. അതിന്റെ മുകളിൽ ചോക്ലറ്റ് സോസ് ഒഴിച്ച്, ശേഷം വാൾനട്ട്സ് വിതറുക. മുകളിൽ ചെറിയും ചോക്ലറ്റ് കേർള്സും വിതറി അലങ്കരിച്ച് ഉടൻ തന്നെ സേർവ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.