Posted On
date_range Updated On
date_range ബനാന കോക്കനട്ട് ഡിലൈറ്റ്
ആവശ്യമുള്ള സാധനങ്ങൾ
- നേന്ത്ര പഴം - ഒരു കിലോ
- തേങ്ങാപാൽ - ഒന്നര തേങ്ങയുടേത്
- പഞ്ചസാര - പാകത്തിന്
- വാനില എസ്സൻസ് - നാലോ അഞ്ചോ തുള്ളി
- ഷാഹി ബദാം - കാൽ കപ്പ് ( നുറുക്കി എടുത്തത് )
- ഷാഹി ഉണക്ക മുന്തിരി - കുറച്
പാചകം ചെയുന്ന രീതി
നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുക്കുക, ശേഷം തൊലി കളഞ്ഞു അരച്ചെടുക്കുക . കയ്യിൽ എണ്ണ പുരട്ടിയ ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തു ചീന ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടായാൽ പൊരിച്ചു കോരിയെടുക്കുക.
ഒന്നര തേങ്ങയുടെ പാൽ എടുത്ത് നോൺസ്റ്റിക് പാനിൽ എണ്ണയൊഴിച്ചു ചൂടായാൽ പൊരിച്ചെടുത്ത ഉരുളകൾ അതിലേക്കിട്ടു തിളവരുമ്പോഴേക്ക് ബദാം നുറുക്കിയതും കുറച്ച് മുന്തിരിയും ഇട്ടു വാനില എസ്സൻസും ചേർത്തിളക്കി അടുപ്പിൽ നിന്ന് മാറ്റിവെക്കുക. ചൂടോടെയും തണുപ്പിച്ചും കഴിക്കാൻ പറ്റിയ ഒരു വിഭവമാണിത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.