ഇളനീർ ചേർത്തൊരു കിടിലൻ ചിക്കൻ കറി

ടെ​ൻ​റ​ർ കോ​ക്ക​ന​ട്ട് അഥവ ഇളനീരും ചിക്കനും ചേർത്ത് തയാറാക്കുന്ന കിടിലൻ വിഭവമാണ് ഇളനീർ ചേർത്തൊരു കിടലൻ ചിക്കൻ കറി.

ആവശ്യമുള്ള സാധനങ്ങൾ:

  • ചി​ക്ക​ൻ -500 ഗ്രാം
  • ടെ​ൻ​റ​ർ കോ​ക്ക​ന​ട്ട് -ഒ​ന്ന്​
  • ജി​ഞ്ച​ർ ഗാ​ർ​ലി​ക് -മൂ​ന്ന്​ ടീ​സ്പൂ​ൺ
  • വെ​ളി​ച്ചെ​ണ്ണ -മൂ​ന്ന്​ ടീ​സ്പൂ​ൺ
  • മ​ല്ലി​പ്പൊ​ടി -ഒ​രു ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പ്പൊ​ടി -അ​ര ടീ​സ്പൂ​ൺ
  • ഖ​രം മ​സാ​ല -അ​ര ടീ​സ്പൂ​ൺ
  • തേ​ങ്ങാ​പാ​ൽ, ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
  • മ​ല്ലി​യി​ല -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ഒ​രു പാ​ത്ര​ത്തി​ൽ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് ച​ത​ച്ച​ത് ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. എ​ല്ലാ പൊ​ടി​ക​ളും ചേ​ർ​ത്ത് വ​ഴ​റ്റി​യ ശേ​ഷം ഇ​തി​ലേ​ക്ക് മ​ല്ലി​യി​ല ക​ഴു​കി വൃ​ത്തി​യാ​ക്കി ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ ചി​ക്ക​ൻ ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ത്ത് ര​ണ്ട് മി​നി​റ്റ് വ​ഴ​റ്റി​യ ശേ​ഷം ആ​വ​ശ്യ​ത്തി​ന് തേ​ങ്ങാ​പ്പാ​ൽ ചേ​ർ​ത്തി​ള​ക്കി മൂ​ടി​വെ​ച്ച് ചി​ക്ക​ൻ വേ​വി​ക്കു​ക.

ശേ​ഷം ഇ​തി​ലേ​ക്ക് ടെന്‍റ​ർ കോ​ക്ക​ന​ട്ട് ചെ​റി​യ ക​ഷ​ണ​ങ്ങ​ൾ ആ​ക്കി​യ​ത് ചേ​ർ​ത്തി​ള​ക്കി തീ ​ഓ​ഫ്‌ ചെ​യ്യു​ക. ശേ​ഷം ഈ ​ക​റി ക​രി​ക്കിലേ​ക്ക് ഒ​ഴി​ച്ച് മൈ​ദ മാ​വ് കൊ​ണ്ട് ദം ​ചെ​യ്യു​ന്ന​തു​ പോ​ലെ മൂ​ടി​വെ​ച്ച് പ​ത്തു മി​നി​റ്റ് പ്രീ​ഹീ​റ്റ് ചെ​യ്ത ഓ​വ​നി​ൽ 180 ഡി​ഗ്രി​യി​ൽ 10 മി​നി​റ്റ് ബേ​ക്ക് ചെ​യ്ത് സ​ർ​വ് ചെ​യ്യാം.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT