Posted On
date_range Updated On
date_range രുചിയൂറും അവൽ പയറില ഡേറ്റ്സ് പായസം
ചേരുവകൾ:
- അവൽ - ഒരു കപ്പ്
- പയറില - ഒരു കപ്പ്
- ഡേറ്റ്സ് - 10 എണ്ണം
- ഏലയ്ക്കപ്പൊടി - അര ടീ. സ്പൂൺ
- നെയ്യ് - രണ്ട് ടീ. സ്പൂ-ൺ
- തേങ്ങാപ്പാൽ, ഉപ്പ് - ആവശ്യത്തിന്
- അണ്ടിപ്പരിപ്പ്, കിസ്മിസ് - ആവശ്യത്തിന്
- ശർക്കരപ്പാനി - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ അണ്ടിപ്പരിപ്പ്, കിസ്മിസ് ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ഇതിലേക് അവൽ ചേർത്ത് ഒരു മിനിറ്റ് ഫ്രൈ ചെയ്‌ത ശേഷം ആവശ്യത്തിന് തേങ്ങയുടെ രണ്ടാംപാൽ ചേർത്തിളക്കി അവൽ വെന്തുവരുമ്പോൾ ആവശ്യത്തിന് ശർക്കരപ്പാനി, ചെറുതായി മുറിച്ച ഡേറ്റ്സ്, കുറച്ച് ഉപ്പ് എന്നിവ ചേർത്തിളക്കി തിളച്ചുവരുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച പയറില ആവശ്യത്തിന് തേങ്ങയുടെ ഒന്നാം പാൽ, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്തിളക്കി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്ത് ഫ്രൈ ചെയ്തുവെച്ച അണ്ടിപ്പരിപ്പ്, കിസ്മിസ് ചേർത്ത് സർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.