Posted On
date_range Updated On
date_range അറബിക് ഡസേർട്ട് ഉമ്മു അലി
ആവശ്യമായ ചേരുവകൾ
- ബ്രെഡ് - 8 സ്ലൈസ്
- ബദാം - കാൽ കപ്പ് (വെള്ളത്തിൽ കുതിർത്ത്, തൊലി കളഞ്ഞ് അരിഞ്ഞത്)
- പിസ്ത - കാൽ കപ്പ് (അരിഞ്ഞത്)
- ഉണക്കമുന്തിരി - കാൽ കപ്പ്
- തേങ്ങ ചിരകിയത് - 3 ടേബിൾസ്പൂൺ
- പാൽ - 2 കപ്പ്
- കണ്ടൻസ്ഡ് മിൽക്ക് - അര കപ്പ് + കാൽ കപ്പ്
- പഞ്ചസാര - കാൽ കപ്പ് + 3 ടേബിൾസ്പൂൺ
- വാനില എസ്സെൻസ് - കാൽ ടീസ്പൂൺ
- ഫ്രഷ് ക്രീം - 300 മില്ലി
.
തയാറാക്കുന്ന വിധം
- ബ്രെഡ് കഷ്ണങ്ങളുടെ അരിക് നീക്കം ചെയ്ത് ചെറിയ കഷണങ്ങളായി മുറിച്ച് ഒരു ഗ്ലാസ് ഡിഷിൽ (ഡെസേർട്ട് ഡിഷ്) ലെയർ ആക്കുക. ബദാം, പിസ്ത, ഉണക്കമുന്തിരി, ഡെസിക്കേറ്റട് കോക്കൊനട്ട്/ചിരകിയ തേങ്ങ എന്നിവ എല്ലായിടത്തും വിതറുക (അലങ്കരിക്കാൻ ആവശ്യത്തിന് കുറച്ച് മാറ്റി വെക്കുക).
- ഒരു സോസ് പാനിൽ 2 കപ്പ് പാൽ, അര കപ്പ് കണ്ടൻസ്ഡ് മിൽക്ക്, കാൽ കപ്പ് പഞ്ചസാര, വാനില എസ്സെൻസ് എന്നിവ ചേർത്ത് തിളപ്പിക്കുക. തീ കുറച്ച് 3 - 4 മിനിറ്റ് തുടർച്ചയായി ഇളക്കുക. ഇത് തീയിൽ നിന്ന് മാറ്റി ബ്രെഡിന് മുകളിൽ ഒഴിച്ച് ഏകദേശം 10 മിനിറ്റ് നേരം വെക്കുക.
- മറ്റൊരു പാത്രത്തിൽ ഫ്രഷ് ക്രീം, കാൽ കപ്പ് കണ്ടൻസ്ഡ് മിൽക്ക്, 3 ടേബിൾസ്പൂൺ പഞ്ചസാര എന്നിവ ഒരുമിച്ച് ചേർത്ത് കുതിർത്ത ബ്രെഡിന് മുകളിൽ ഒഴിച്ച് കൊടുക്കുക.
- ഓവൻ 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി ഏകദേശം 15 - 20 മിനിറ്റ് ബേക്ക് ചെയ്യുക(നിറം ചെറുതായി മാറുന്നതുവരെ). ഓവനിൽ നിന്ന് പുറത്തെടുത്ത് ബാക്കിയുള്ള നട്സ് മുകളിൽ വിതറി, തണുപ്പിച്ച ശേഷം വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.