കടല പരിപ്പ് അട

ചേരുവകൾ

കടല പരിപ്പ് – 1 കപ്പ്

തേങ്ങ ചിരകിയത് – ½ കപ്പ്

ചെറിയ ഉള്ളി – 1 (ചെറുതായി അരിഞ്ഞത്)

പച്ചമുളക് – 4

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – 4 അല്ലി

കറിവേപ്പില – ഒരു പിടി

പെരുജീരകം – ½ ടീസ്പൂൺ

മഞ്ഞൾപ്പൊടി –½ ടീസ്പൂൺ

മല്ലിപ്പൊടി – ½ ടീസ്പൂൺ

മുളകുപൊടി – ½ ടീസ്പൂൺ

വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

മൈദ – 2 കപ്പ്

ഉപ്പ് – ആവശ്യത്തിന്

വെള്ളം – കുഴയ്ക്കാൻ

വറുക്കാൻ:

എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മൈദയും ഉപ്പും ചേർത്ത് ചപ്പാത്തി മാവ് പോലെ നന്നായി കുഴക്കുക. അത് 30 മിനിറ്റ് മൂടി വെച്ച് വിശ്രമിപ്പിക്കുക. പരിപ്പ് തയ്യാറാക്കാൻ കടല പരിപ്പ് 1 മണിക്കൂർ വെള്ളത്തിൽ നനയ്ക്കുക. ശേഷം കുക്കറിൽ പരിപ്പ്, അരിഞ്ഞ ഉള്ളി, ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് ചതച്ചത്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് 3 വിസിൽ വരെ വേവിക്കുക. ചീനചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങയും പെരുജീരകവും ചേർത്ത് പച്ചമണം മാറും വരെ വഴറ്റുക. ഇത് വെള്ളം ചേർക്കാതെ മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക. കുക്കർ തുറന്ന് പരിപ്പിൽ വെള്ളമുണ്ടെങ്കിൽ വറ്റിച്ചെടുക്കുക. അതിലേക്ക് പൊടിച്ച തേങ്ങ ചേർത്ത് നന്നായി ഇളക്കുക. കറിവേപ്പില ചേർക്കുക. ഫില്ലിംഗ് കട്ടിയായി ആയിരിക്കണം. മാവ് ചെറിയ ഉരുളകളാക്കി പരത്തി നടുവിൽ ഫില്ലിംഗ് വെക്കുക. മടക്കി അരികുകൾ നന്നായി ഒട്ടിക്കുക. ചൂടായ എണ്ണയിൽ ഇട്ട് ഗോൾഡൻ നിറമാകുന്നത് വരെ വറുത്തെടുക്കുക. വേവിച്ച ബീഫ് അല്ലെങ്കിൽ ചിക്കൻ ചെറുതായി അരിഞ്ഞ് ഫില്ലിംഗിൽ ചേർത്താൽ രുചി കൂടി വരും.

Tags:    
News Summary - ada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-25 10:32 GMT
access_time 2026-05-24 06:28 GMT
access_time 2026-04-25 03:00 GMT
access_time 2026-04-12 05:32 GMT