കടയ്ക്കാട് കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിലെ ശർക്കര ജനപ്രിയമാകുന്നു

പന്തളം: കടയ്ക്കാട് കരിമ്പ് വിത്തുൽപാദനകേന്ദ്രത്തിൽ തയാറാക്കിയ ശർക്കര ജനപ്രിയമാകുന്നു. കൃഷിഫാമിലെ കൗണ്ടറിൽ കൂടിയാണ് വിൽപന. കൃഷി ഫാമിലെ തന്നെ മാധുരി ഇനം കരിമ്പിൽനിന്ന് ഉൽപാദിപ്പിച്ച ശർക്കരയാണ് ഇത്തവണ വിൽക്കുന്നത്.

പതിയൻ ശർക്കര കിലോയ്ക്ക160 രൂപയും ഉണ്ട ശർക്കരയ്ക്കു 170 രൂപയും ചുക്കുണ്ടയ്ക്കു 180 രൂപയുമാണു വില. ഒരു ലീറ്ററിനു 140 രൂപ നിരക്കിൽ ശർക്കര പാനിയും വിൽപനയ്ക്കുണ്ട്. കരിമ്പ് വി ത്തുൽപാദനകേന്ദ്രത്തിലെ 15 ഏക്കറോളം വരുന്ന പാടത്ത് ഉൽപാദിപ്പിച്ച കരിമ്പാണ് ശർക്കരക്ക് ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള പരിചയ സമ്പന്നരായ തൊഴിലാളികളെ കരാർ വ്യവസ്‌ഥയിൽ നിയമിച്ചാണ് ഉൽപാദനം.

Tags:    
News Summary - Jaggery prepared at the Kadakkad Sugarcane Seed Production Center is becoming popular

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.