മ​റൈ​ൻ​ഡ്രൈ​വ് ഹെ​ലി​പാ​ഡ് ഗ്രൗ​ണ്ടി​ൽ മാം​ഗോ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന മാ​മ്പ​ഴ തീ​റ്റ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

അഞ്ച് മിനിറ്റിൽ ഏഴെണ്ണം; വാശിയേറി മാമ്പഴ തീറ്റ മത്സരം

കൊ​ച്ചി: അ​ഗ്രി​ക​ൾ​ച​റ​ൽ പ്ര​മോ​ഷ​ന​ൽ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റൈ​ൻ​ഡ്രൈ​വ് ഹെ​ലി​പ്പാ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മാം​ഗോ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മാ​മ്പ​ഴ തീ​റ്റ മ​ത്സ​ര​ത്തി​ൽ കോ​ത​മം​ഗ​ലം സ്വ​ദേ​ശി ഫാ​ത്തി​മ ഉ​സ്മാ​ൻ ഒ​ന്നാം സ്‌​ഥാ​നം നേ​ടി. അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ ഏ​ഴ് മാ​മ്പ​ഴം ക​ഴി​ച്ചാ​ണ് ഫാ​ത്തി​മ ഒ​ന്നാം സ്‌​ഥാ​നം നേ​ടി​യ​ത്.

ആ​റ് മാ​മ്പ​ഴം ക​ഴി​ച്ച മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി അ​ബ്ദു​ൽ ഷു​ക്കൂ​ർ ര​ണ്ടാം സ്‌​ഥാ​ന​വും നേ​ടി. വാ​ഴ​ക്കാ​ല സ്വ​ദേ​ശി ആ​നി ജോ​യി മൂ​ന്നാം സ്‌​ഥാ​നം നേ​ടി. ഗാ​യി​ക സോ​ണി സാ​യി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. രാ​ജ്യാ​ന്ത​ര ബാ​സ്‌​ക​റ്റ്‌​ബാ​ൾ താ​രം ഗീ​ത വി ​മേ​നോ​ൻ, നാ​സ​ർ ബ​ഷീ​ർ സേ​ട്ട് എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.

ശ​നി​യാ​ഴ്ച പു​രു​ഷ​ൻ​മാ​രു​ടെ തേ​ങ്ങ ചി​ര​ക​ൽ മ​ത്സ​രം ന​ട​ക്കും. ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​കും. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ സ​മ്മാ​ന​ദാ​നം ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​നാ​യി: +919562076779.രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 9 വ​രെ​യ​യാ​ണ് പ്ര​ദ​ർ​ശ​നം. ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും.

Tags:    
News Summary - Seven in five minutes; Vashieri Mango Feeding Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.