ബി​രി​യാ​ണി ഫെ​സ്റ്റ് ഇ​ന്ന്​ സു​ഹാ​റി​ൽ

സു​ഹാ​ർ: ഒ​മാ​നി​ലെ പ്ര​മു​ഖ ധ​ന​വി​നി​മി​യ സ്ഥാ​പ​ന​മാ​യ വാ​സ​ല്‍ എ​ക്‌​സ്‌​ചേ​ഞ്ച് സു​ഹാ​ർ എ​ള്ളു​ണ്ട ടീ​മു​മാ​യി സ​ഹ​ക​രി​ച്ച് വെ​ള്ളി​യാ​ഴ്ച ബി​രി​യാ​ണി ഫെ​സ്റ്റ്​ ന​ട​ത്തും. വൈ​കീ​ട്ട് സു​ഹാ​ര്‍ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ലെ ര​ണ്ടാം നി​ല​യി​ലെ ഹാ​ളി​ലാ​യി​രി​ക്കും പ​രി​പാ​ടി.

റ​മ​ദാ​ന്‍ മാ​സ​ത്തി​നു മു​ന്നോ​ടി​യാ​യി സു​ഹാ​റി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പാ​ച​ക​പ്രി​യ​ര്‍ക്കും പു​തി​യ രു​ചി​ക്കൂ​ട്ടു​ക​ള്‍ തേ​ടു​ന്ന​വ​ര്‍ക്കും ബി​രി​യാ​ണി​ക​ളു​ടെ രു​ചി​വൈ​വി​ധ്യ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​രി​ല്‍നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത 15 മ​ത്സ​രാ​ര്‍ഥി​ക​ളാ​ണ് ഫെ​സ്​​റ്റി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ബു​റൈ​മി​യി​ലെ ഫു​ഡ് ​​​േവ്ലാ​ഗ​ര്‍ ആ​യ ഷാ​മി​ല മു​ഖ്യാ​തി​ഥി​യാ​കും.

മാ​ജി​ക്ക് മാ​സ്റ്റ​ര്‍ ന​യി​ക്കു​ന്ന മാ​ജി​ക്ക് ഷോ, ​സു​ഹാ​റി​ലെ ഗാ​യ​ക​ര്‍ ഒ​രു​ക്കു​ന്ന ഗാ​ന​മേ​ള എ​ന്നി​വ​യും അ​ര​ങ്ങേ​റും. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന​വ​ര്‍ക്ക് കാ​ഷ് പ്രൈ​സും പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ന്‍ ആ​ളു​ക​ള്‍ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ല്‍കും.

Tags:    
News Summary - Biriyani fest in Sohar today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.