Posted On
date_range Updated On
date_range എത്ര കഴിച്ചാലും മതിയാവില്ല ബദാം-സേമിയ പായസം
ചേരുവകൾ:
- സേമിയ - 1 കപ്പ്
- ബദാം - 8 എണ്ണം (പൊടിച്ചത്)
- പാൽ - 1/2 ലിറ്റർ
- മിൽക് മെയ്ഡ് - 1/2 ടിൻ
- അണ്ടിപ്പരിപ്പ് - 5 എണ്ണം (പൊടിച്ചത്)
- ഏലക്കാപൊടി - 1/2 ടീസ്പൂൺ
- നെയ്യ് - 1 ടേബിൾ സ്പൂൺ
തയാറാക്കുന്നവിധം:
സേമിയ നെയ്യിൽ ഇട്ട് വറുക്കുക. ചൂടാവുമ്പോൾ കോരുക. പാൽ തിളപ്പിച്ച് വറുത്ത സേമിയായും പൊടിച്ച ബദാമും പൊടിച്ച അണ്ടിപരിപ്പും തമ്മിൽ ചേർക്കുക. ഇത് ഒരു ഉരുളിയിലേക്ക് പകർന്ന് അടുപ്പത്ത് വെക്കുക.
മിൽക് മെയ്ഡും ഏലക്കാപൊടിയും ചേർത്തിളക്കുക. സേമിയ നന്നായി വേവുമ്പോൾ വാങ്ങാവുന്നതാണ്. കൂടുതൽ മധുരം വേണമെന്നുള്ളവർ അൽപം കൽക്കണ്ടം കൂടി പൊടിച്ചിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.