തവിടരി; പ്രമേഹത്തിനും പ്രഷറിനും അരികളിൽ അത്യുത്തമം

ആരോഗ്യം വേണം, ഫിറ്റ്‌നസ് നിലനിർത്തണം, ബ്ലഡ് ഷുഗറും കൊളസ്‌ട്രോളും നോർമൽ ആയിരിക്കണം... ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് ഈ ലക്ഷ്യങ്ങൾ മനസിൽ സൂക്ഷിക്കുന്നവരും അരികൊണ്ടുള്ള ആഹാരം കഴിക്കുന്നവരും ആണോ നിങ്ങൾ? എങ്കിൽ അറിയുക അരികളിൽ ഏറ്റവും നല്ലത് തവിടരിയാണ്. വെള്ളയരിയെ അപേക്ഷിച്ച് തവിടരിക്ക് ഒട്ടനവധി ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന മട്ട അരിയിൽ വെറും മൂന്ന് ശതമാനം മാത്രമേ തവിട് അടങ്ങിയിട്ടുള്ളു. (അവയിൽ പലതിലും കൃത്രിമ നിറങ്ങൾ ചേർന്നിട്ടുണ്ടാകാം എന്നതും നമുക്കറിയാവുന്ന വസ്തുതയാണ്.) എന്നാൽ മട്ട അരിയിൽനിന്ന് വിഭിന്നമായി നൂറ് ശതമാനവും തവിട് അടങ്ങിയിട്ടുള്ളതാണ് തവടരി.

ഇന്ന് ശരാശരി മലയാളിയുടെ ആഹാരക്രമത്തിൽ വെള്ളയരിക്ക് പ്രാധാനം കൂടുതലാണ്. ചോറിന് പുറമേ പച്ചരിയും പൊന്നിയരിയും ഉപയോഗിച്ച് പുട്ട്, അപ്പം, പത്തിരി, ഇഡ്‌ലി, ദോശ തുടങ്ങി എത്രതരം പലഹാരങ്ങളാണ് നമ്മൾ കഴിക്കാറുള്ളത്. വെള്ളയരിയിലൂടെ ഉയർന്ന കാലറി നമ്മുടെ ശരീരത്തിൽ എത്തുന്നു. പൊതുവേ നമുക്ക് ശാരീരിക അധ്വാനം കുറവായതിനാൽ കാലറി കൂടിയ ആഹാരക്രമം, ഭാവിയിൽ പ്രമേഹ - ഹൃദ്രോഗസാധ്യതകൾ വർധിപ്പിക്കുന്നു. അതുപോലെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടാനും വയറിനുചുറ്റും അമിതമായി കൊഴുപ്പ് അടിയാനും ഇത് ഇടയാക്കുന്നു. അരികൊണ്ടുള്ള ആഹാരം പൂർണമായും ഉപേക്ഷിക്കാൻ പറ്റില്ലെങ്കിൽ തവിടരി ഉപയോഗിക്കാം. ആരോഗ്യപരമായി അതിനുള്ള ഗുണങ്ങൾ താഴെച്ചേർക്കുന്നു.

പോഷകസമ്പുഷ്ടം

നാരുകളും ജീവകങ്ങളും ധാതുക്കളും എസൻഷ്യൽ ഫാറ്റി ആസിഡുകളും തവിടരിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി1 (തയമിൻ), ബി3, ബി6, വൈറ്റമിൻ ഇ തുടങ്ങിയ ജീവകങ്ങളും മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം, അയൺ, സിങ്ക്, സോഡിയം, പൊട്ടാസ്യം, കോപ്പർ, സെലിനിയം, മാൻഗനീസ് തുടങ്ങിയ ജീവകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റ്, ആന്റിഇൻഫ്‌ളമേറ്ററി, ആന്റികൊളസ്‌ട്രോൾ ഗുണങ്ങളുള്ള തവിടരി രക്തസമ്മർദം നോർമലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ മെറ്റബോളിസം ക്രമപ്പെടുത്താനും സഹായിക്കുന്നു.

പ്രമേഹ സാധ്യത കുറക്കാം

തവിടരിയുടെ ഗ്ലൈസീമിക് ഇൻഡക്‌സ് 50 ആണ്. വെള്ളയരിയുടേത് 75-ഉം. ഗ്ലൈസെമിക് ഇൻഡക്‌സ് ഉയർന്നാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് പ്രമേഹത്തിന് കാരണമാകുന്നു. അതിനാൽ വെള്ളയരിയെ അപേക്ഷിച്ച് തവിടരി കൊണ്ടുള്ള ചോറ് കഴിച്ചാൽ ശരീരത്തിലെ ഗ്ലൂക്കോസ് നില സാവധാനത്തിലേ ഉയരുകയുള്ളു എന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ തവിടരി ഉപയോഗിക്കുന്നവരിൽ പ്രമേഹസാധ്യത കുറയുമെന്ന് അവർ വിലയിരുത്തുന്നു.

ഹൃദയാരോഗ്യം വർധിപ്പിക്കാം

ഹൃദയാരോഗ്യത്തിന് തവിടരിയാണ് കൂടുതൽ നല്ലത്. വൈറ്റമിൻ ബി (തയാമിൻ), മഗ്‌നീഷ്യം എന്നിവ തവിടരിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയുടെ അഭാവത്തിന് ഹൃദയാഘാതവും ഹൃദയസ്തംഭനവുമായി ബന്ധമുണ്ട്. അതിനാൽ ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ തവടരി ഉപയോഗിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

കൊളസ്‌ട്രോൾ കുറക്കാം

രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്ന ഘടകങ്ങളും തവിടരിയിൽ ഉണ്ട്. അതിനാൽ തവിടരി കൊണ്ടുള്ള ചോറ് കഴിച്ചാൽ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ദഹനം മെച്ചപ്പെടുത്താം

നാരുകൾ (ഫൈബർ) ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ തവിടരി ഉപയോഗിക്കുന്നവരിൽ ദഹനം മെച്ചപ്പെടും, മലശോധന സുഗമമാകും, മലബന്ധം പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരിൽ അത് പരിഹരിക്കപ്പെടുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ശരീരഭാരം കുറക്കാം

ശരീരഭാരം നിയന്ത്രിക്കാനും തവിടരി ഉത്തമമാണ്. കാരണം, നാരുകൾ ധാരളമായി അടങ്ങിയിട്ടുള്ളതിനാൽ തവിടരി ദഹിക്കാൻ കൂടുതൽ സമയം എടുക്കും. തവിടരി കൊണ്ടുള്ള ചോറ് കഴിച്ചാൽ പെട്ടെന്ന് വിശപ്പ് തോന്നുകയില്ല. ഇവയെല്ലാം അമിതഭാരം കുറക്കാൻ സഹായകമാകുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

രുചിയുള്ള ചോറാണ്

തവിടരി കൊണ്ടുള്ള ചോറ് രുചികരമാണ്. ആദ്യമായി കഴിക്കുമ്പോൾ ചെറിയതോതിൽ പരുപരുപ്പ് തോന്നിയേക്കാം. എന്നാൽ തവിടരി കഴിക്കുമ്പോൾ ആരോഗ്യത്തിനു വേണ്ടി രുചിയിൽ വിട്ടുവീഴ്ച ചെയ്യുന്നതായി നിങ്ങൾക്ക് തോന്നുകയേയില്ല.

ഐമാക്‌സ് ഗോൾഡ് തവിടരി

ശുദ്ധവും ഗുണമേന്മയുള്ളതുമായ തവിടരിയാണ് ഐമാക്‌സ് ഗോൾഡ് തവിടരി. ബംഗാൾ, ഒറീസ സംസ്ഥാനങ്ങളുടെ അതിർത്തിയിലെ കൃഷിഭൂമിയിൽ ആദിവാസികളെക്കൊണ്ട് കൃഷി ചെയ്യിച്ചെടുക്കുന്ന, തവിടിന്റെ അളവ് കൂടുതലുള്ള അരിയാണ് ഐമാക്‌സ് ഗോൾഡ് തവിടരി. ജാപ്പനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് തവിട് ഒട്ടും നഷ്ടമാകാത്ത വിധത്തിലാണ് ഇത് പ്രോസസ് ചെയ്യുന്നത്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള തവിടരി ശീലമാക്കൂ, വ്യത്യാസം തിരിച്ചറിയാം.

കൂടുതൽ വിവരങ്ങൾക്ക്

വെബ്‌സൈറ്റ് - www.imaxgold.com

ഇമെയിൽ ഐഡി - info.imaxgold@gmail.com

ഫോൺ - +918089023486

Tags:    
News Summary - Bran; The best rice for diabetes and blood pressure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-15 10:27 GMT