ഭക്ഷ്യ സുരക്ഷയിൽ സമയമെടുക്കുന്നതെന്തിന്? എഫ്.എസ്.എസ്.എ.ഐയെ വിമർശിച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഭ​ക്ഷ്യോ​ൽ​പ​ന്ന പാ​ക്കേ​ജു​ക​ളു​ടെ മു​ൻ​ഭാ​ഗ​ത്ത് പോ​ഷ​ക ചേ​രു​വ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ, ഗു​ണ​നി​ല​വാ​ര അ​തോ​റി​റ്റി (എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ) കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് സു​പ്രീം​കോ​ട​തി.

ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഇ​ങ്ങ​നെ സ​മ​യം പാ​ഴാ​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി പ​ർ​ദി​വാ​ല​യും കെ. ​വി​നോ​ദ് ച​ന്ദ്ര​നും അ​ട​ങ്ങു​ന്ന ബെ​ഞ്ച് ആ​രാ​ഞ്ഞു. ച​ട്ട​ങ്ങ​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കി പ​ര​സ്യ​പ്പെ​ടു​ത്താ​ൻ നാ​ല് മാ​സ​മെ​ങ്കി​ലും വേ​ണ​മെ​ന്നാ​ണ് അ​തോ​റി​റ്റി ബോ​ധി​പ്പി​ച്ച​ത്. 2022ൽ ​ആ​രം​ഭി​ച്ചി​ട്ട് ഇ​ക്കാ​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷം എ​ന്ത് ചെ​യ്തെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ഇ​തു​വ​രെ ചെ​യ്ത​തൊ​ക്കെ ന​ല്ല കാ​ര്യ​മാ​ണെ​ന്നും അ​തോ​റി​റ്റി എ​ടു​ക്കു​ന്ന ഉ​ദ്യ​മ​ങ്ങ​ളി​ൽ മ​തി​പ്പു​ണ്ടെ​ന്നും എ​ന്നാ​ൽ, ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കാ​ര്യം അ​ർ​ഥ​വ​ത്താ​യി ന​ട​പ്പി​ൽ വ​രു​ത്താ​ൻ ഇ​നി​യും വ​ള​രെ ചെ​യ്യാ​നു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ന​ന്മ​ക്കാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തെ​ന്നും ഉ​ത്ത​ര​വു​ക​ൾ അ​തി​ന്‍റേ​താ​യ അ​ർ​ഥ​ത്തി​ൽ അ​തോ​റി​റ്റി എ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ഓ​ർ​മി​പ്പി​ച്ചു. പോ​ഷ​ക റേ​റ്റി​ങ്ങി​ന്‍റെ സ്റ്റാ​ർ റേ​റ്റി​ങ് സം​വി​ധാ​ന​മാ​ണ് 2022ൽ ​ആ​രം​ഭി​ച്ച​തെ​ന്നും അ​ത് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു. പ​ഞ്ച​സാ​ര​യും ഉ​പ്പും കൊ​ഴു​പ്പും പ​രി​ധി​വി​ട്ട് അ​ട​ങ്ങി​യി​ട്ടു​ള്ള ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ പാ​ക്കേ​ജു​ക​ളി​ൽ ചു​വ​ന്ന നി​റ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ലേ​ബ​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ നി​ർ​ദേ​ശം. അ​ത് പാ​ക്ക​റ്റി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് ച​തു​രാ​കൃ​തി​യി​ൽ വെ​ക്കും. അ​തി​നാ​ണ് കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ക്ഷ​ണി​ച്ച് ക​ര​ട് ച​ട്ട​ങ്ങ​ൾ 60 ദി​വ​സ​ത്തേ​ക്ക് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ച​ട്ട​ങ്ങ​ൾ വി​ജ്ഞാ​പ​നം ചെ​യ്ത ശേ​ഷം ഭ​ക്ഷ്യോ​ൽ​പ​ന്ന ബി​സി​ന​സി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് സ്വ​മേ​ധ​യാ അ​ത് ന​ട​പ്പി​ൽ​വ​രു​ത്താ​ൻ 365 ദി​വ​സ​ത്തെ കാ​ല​യ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് അ​തോ​റി​റ്റി മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം.

Tags:    
News Summary - Why take so much time for food safety? Supreme Court criticizes FSSAI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.