പാഴാക്കരുത്; ഒന്നും ഭക്ഷണം വാങ്ങുമ്പോഴും കഴിക്കുമ്പോഴും ശ്രദ്ധിക്കാം
കുവൈത്ത് സിറ്റി: ഭക്ഷണം വാങ്ങുമ്പോഴും കഴിക്കുമ്പോഴും അൽപ്പം ശ്രദ്ധിക്കാം. ആവശ്യത്തിന് മാത്രം ഭക്ഷണം വാങ്ങുകയും ബാക്കിവരുന്ന ഭക്ഷണം പാഴാക്കാതെ ഉപയോഗിക്കുകയും ചെയ്യണം.
ഈ കാര്യത്തിൽ പൊതുജനങ്ങളിൽ കൂടുതൽ അവബോധം വേണമെന്നും ഭക്ഷ്യ-പോഷകാഹാര അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ അബീർ അൽ റമഹ് വ്യക്തമാക്കി. ഭക്ഷ്യ സംരക്ഷണം ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്നും എടുത്തുപറഞ്ഞു.
അന്താരാഷ്ട്ര ഭക്ഷ്യനഷ്ടത്തെയും മാലിന്യത്തെയും കുറിച്ചുള്ള അവബോധ ദിനത്തോടനുബന്ധിച്ച് അതോറിറ്റി അവന്യൂസ് മാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പരാമർശം.
ആവശ്യമായ അളവിൽ മാത്രം ഭക്ഷണം വാങ്ങുക, ശരിയായ രീതിയിൽ സൂക്ഷിക്കുക, ബാക്കിവരുന്ന ഭക്ഷണം കളയാതെ ഉപയോഗിക്കുക തുടങ്ങിയ ലളിതമായ ദൈനംദിന ശീലങ്ങളിലൂടെയാണ് ഭക്ഷണ പാഴാകൽ കുറക്കുന്നതിനുള്ള തുടക്കം കുറിക്കുന്നത്.
ഇത്തരം ശീലങ്ങൾ ഭക്ഷണത്തിന്റെയും വിഭവങ്ങളുടെയും പരമാവധി പ്രയോജനപ്പെടുത്തലിന് സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുൻപ് ഭക്ഷണം പല ഘട്ടങ്ങളിലൂടെ കടന്നുപോകുകയും അതിനായി വിവിധ പരിശ്രമങ്ങളും വിഭവങ്ങളും ആവശ്യമായി വരികയും ചെയ്യുന്നു. അതിനാൽ, ഭക്ഷണത്തെ സംരക്ഷിക്കുക എന്നത് ലഭിച്ച അനുഗ്രഹത്തോടുള്ള ആദരവ് പ്രകടമാക്കലാണ്. അവയുടെ ബോധപൂർവമായ ഉപഭോഗം ഒരു ജീവിതശൈലിയായി സ്വീകരിക്കണം. ഭക്ഷണ പാഴാക്കൽ കുറക്കുന്ന സംസ്കാരം പ്രചരിപ്പിക്കുന്നതിൽ പങ്കാളികളാകാനും അവർ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.