പട്ടവാലൻ ഗോഡ്വിറ്റ് (പ്രജനന കാലത്തു തുമ്പികളും പുൽച്ചാടികളും അടങ്ങുന്ന പ്രാണികളെ വലിയ രീതിയിൽ ആശ്രയിക്കുന്ന ദീർഘദൂര ദേശാടകൻ)
ചിത്രങ്ങൾ-ഇർവിൻ നെല്ലിക്കുന്നേൽ
ദേശാടന പക്ഷികളുടെ ഇരു ദിശകളിലേക്കുമുള്ള ദേശാടനത്തെ സൂചിപ്പിക്കാനായി എല്ലാ വർഷവും രണ്ടു തവണയായി ഐക്യരാഷ്ട്രസഭയുടെ (യു.എൻ) പരിസ്ഥിതി സംഘടന കൊണ്ടാടുന്ന ദിനമാണ് ലോക ദേശാടന പക്ഷി ദിനം. ഈ വർഷം ഒക്ടോബർ 12ാണ് രണ്ടാം ലോക ദേശാടനപക്ഷി ദിനം. ‘പ്രാണികളെ സംരക്ഷിക്കൂ - പക്ഷികളെ സംരക്ഷിക്കൂ’എന്നതാണ് ഈ വർഷത്തെ ആശയം.
ഈ രംഗത്ത് സാധാരണക്കാർക്കും, പ്രകൃതിശാസ്ത്ര പണ്ഡിതർക്കും പക്ഷിനിരീക്ഷകർക്കും ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. തദ്ദേശീയ ചെടികളുടെയും മരങ്ങളുടെയും സംരക്ഷണം, അത് വഴി പ്രാണി സമ്പത്തിനെ പരിപോഷിപ്പിക്കുക.
പുൽപ്പരുന്ത് (ദേശാടന വേളയിൽ മരുഭൂമിയിലെ വെട്ടുകിളികൾ ഭക്ഷണത്തിനായി ആശ്രയിക്കുന്ന ദേശാടകൻ)
നിങ്ങൾക്ക് അറിയുന്ന കുറച്ചു ആളുകളോട് പക്ഷികളുടെയും പ്രാണികളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കുക, ജൈവസമ്പത്തിനെ സംരക്ഷിക്കുന്ന നിയമത്തിനു വേണ്ടിയുള്ള പ്രവർത്തനം, കൃഷിയിൽ ജൈവ കീടനാശിനികൾ മാത്രം ഉപയോഗപ്പെടുത്താൻ കൃഷിക്കാർക്ക് അവബോധം നൽകൽ, പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങളിൽ നിയന്ത്രണം എന്നിവയെല്ലാം ഈ മുദ്രാവാക്യം മുന്നോട്ടുവെക്കുന്നു.
സെഡ്ജ് വാർബ്ലർ (ദേശാടന വേളയിൽ കൊതുകടക്കമുള്ള പറക്കുന്ന പ്രാണികളെ ഭക്ഷിക്കുന്ന ദീർഘദൂര ദേശാടകൻ)
ഓരോരുത്തരുടെയും വീടുകളിലെ ഉദ്യാനങ്ങളിൽ ചെറിയൊരു ഭാഗം തദ്ദേശീയ ചെടികൾക്ക് വളരാനായി മാറ്റിവെക്കുക എന്നതും പ്രധാനമാണ്. കുവൈത്തിൽ ലോക ദേശാടനപക്ഷി ദിനത്തിന്റെ ഭാഗമായി കുവൈത്ത് ബേർസ് ക്ലബിന്റെ സാരഥികളായ കിച്ചു അരവിന്ദ്, ഇർവിൻ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ പക്ഷിനിരീക്ഷണ യാത്രയും ശിൽപശാലയും സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.