പ്ലാസ്റ്റിക് കുപ്പികൾക്ക് ബദൽ എന്ത്? പൊതുജനാഭിപ്രായം തേടി ഒമാൻ

മസ്‌കത്ത്: കുടിവെള്ള വിതരണത്തിനായി നിലവിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം മറ്റ് പരിസ്ഥിതി സൗഹൃദ ബദൽ മാർഗങ്ങൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായം തേടി ഒമാൻ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ. പ്ലാസ്റ്റിക് ഇതര കുപ്പികളിലേക്ക് മാറുന്നതിനോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണവും ഇതിലൂടെ രാജ്യം നേരിടാനിടയുള്ള വെല്ലുവിളികളും പഠിക്കുകയാണ് സർവേയുടെ പ്രധാന ലക്ഷ്യം.

പ്ലാസ്റ്റിക് കുപ്പികൾ പൂർണമായും ഒഴിവാക്കുന്നതിനുള്ള പ്രായോഗിക വശങ്ങളും ഇതിനായി ഉപയോഗിക്കാൻ കഴിയുന്ന മറ്റ് സുരക്ഷിത സാമഗ്രികളും വിലയിരുത്താൻ ഈ സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ നൽകുന്ന അഭിപ്രായങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും ഈ പദ്ധതിയുടെ പഠനാവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കൂ എന്നും സെന്റർ ഉറപ്പുനൽകുന്നുണ്ട്. തുടർനടപടികൾ വിലയിരുത്തുന്നതിനായുള്ള ഈ സർവേയിൽ പങ്കാളികളാകാൻ ഔദ്യോഗിക ലിങ്ക് (https://t.co/Zeeu0lRo0H) വഴി തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

Tags:    
News Summary - Public Opinion On Eco Bottles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.