കാലവര്‍ഷം: വയനാട്ടിൽ ക്വാറികള്‍ക്കും മണ്ണെടുക്കുന്നതിനും നിരോധനം

കൽപറ്റ: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ജൂലൈ ആറുമുതല്‍ ആഗസ്റ്റ് 31 വരെ വയനാട് ജില്ലയിലെ ക്വാറികള്‍ക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞ്കൂടിയ എക്കലുകള്‍ നീക്കം ചെയ്യുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുളള മണ്ണ് നീക്കം ചെയ്യുന്നതിനും വിലക്കില്ല.

ദുരന്ത നിവാരണ നിയമപ്രകാരമാണ് നിരോധന ഉത്തരവ് ഇറക്കിയിരിക്കുന്നത്. മഴ കനക്കുന്നതോടെ പാറമടകളുടെ പ്രവര്‍ത്തനവും യന്ത്രവത്കൃത മണ്ണ് ഖനനവും അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ആഗസ്റ്റ് 31 വരെ നിരോധനം ഏര്‍പ്പെടുത്തിയത്.

Tags:    
News Summary - Monsoon: Ban on quarries and soil extraction in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.