കടുവ, പുലി സംരക്ഷണത്തിന്‍റെ പ്രാധാന്യമുന്നയിച്ച് ഇന്ത്യ

ബെലേം (ബ്രസീൽ): പുലി, കടുവ വിഭാഗത്തിലെ ജീവികളുടെ സംരക്ഷണമുറപ്പാക്കാൻ ആഗോള തലത്തിൽ ഇടപെടലുണ്ടാകണമെന്ന് ഇന്ത്യ.

കാലാവസ്ഥ മാറ്റം സംബന്ധിച്ച യു.എൻ സമിതി (യു.എൻ.സി.സി.സി) യുടെ ഉച്ചകോടിയുടെ (കോപ് 30) ഉന്നത മന്ത്രിതല സമിതി വിഭാഗത്തിൽ സംസാരിക്കവെ, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഈ വിഭാഗം ജീവികളുടെ എണ്ണം കുറയുന്നത് മുഴുവൻ ആവാസ വ്യവസ്ഥയെയും അട്ടിമറിക്കുന്ന കാര്യം ഉന്നയിച്ചത്.

‘ഇന്റർനാഷനൽ ബിഗ് കാറ്റ് അലയൻസ്’ (ഐ.ബി.സി.എ) എന്ന സമിതി സംബന്ധിച്ച യോഗത്തിലാണ് മന്ത്രി വിഷയം ഊന്നിപ്പറഞ്ഞത്. 

Tags:    
News Summary - India highlights importance of tiger and leopard conservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.