തേഞ്ഞിപ്പലം: ജന്തുജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ മനുഷ്യര്‍ കൈയേറുന്നതാണ് ജന്തുജന്യരോഗങ്ങള്‍ പടരാന്‍ കാരണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനും യു.എൻ പരിസ്ഥിതി ചര്‍ച്ചകളില്‍ പങ്കാളിയുമായ ഡോ. എസ്. ഫൈസി. കാലിക്കറ്റ് സര്‍വകലാശാല പരിസ്ഥിതി പഠനവിഭാഗം ‘ജന്തുജന്യരോഗങ്ങളും പരിസ്ഥിതി നിരീക്ഷണവും’ വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യരുടെ കൈയേറ്റം ജന്തുക്കളില്‍ സമ്മര്‍ദം കൂട്ടുകയും അതുവഴി വൈറസ് സാന്നിധ്യം കൂടുകയും ചെയ്യും. നിപ, ഇബോള എന്നിവപോലുള്ള ജന്തുജന്യരോഗങ്ങള്‍ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍ അധ്യക്ഷത വഹിച്ചു. ഡോ. എ. യൂസുഫ്, അസി. പ്രഫസര്‍ കെ.എം. ഷീജ എന്നിവര്‍ സംസാരിച്ചു.
സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ. വെങ്കിട്ടരാമന് കൃഷ്ണമൂര്‍ത്തി, ശാസ്ത്രജ്ഞനായ ഡോ. കമല കണ്ണന്, വെറ്ററിനറി സര്‍വകലാശാലയിലെ പ്രഫസര്‍ ഡോ. ജെസ് വര്‍ഗീസ് എന്നിവര്‍ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ചൊവ്വാഴ്ചയാണ് സെമിനാര്‍ സമാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.