കസാക്കിസ്ഥാനിൽ നിന്ന് ആറു രാജ്യങ്ങൾ കടന്ന് തിരുനെൽവേലിയിലേക്ക്; 6000 കിലോമീറ്ററുകൾ താണ്ടി ദേശാടനപക്ഷിയായ മേടുതപ്പി

തിരുനെൽവേലി: 6000 കിലോമീറ്ററുകൾ, ആറ് രാജ്യങ്ങൾ. സുരക്ഷിതമായി പറന്ന് തിരികെ തിരുനെൽ​വേലിയിൽ തന്നെ എത്തി ദേശാടനപക്ഷിയായ മേടുതപ്പി. പാലിഡ് ഹാരിയർ എന്നറിയപ്പെടുന്ന പക്ഷികളുടെ 16 വർഗങ്ങളുണ്ട്. ഇതിൽ ആറെണ്ണം ഇന്ത്യയിലേക്ക് പറന്നെത്തും.

2023 ൽ ജിയോ ടാഗ് ഘടിപ്പിച്ച പക്ഷിയാണ് തന്റെ നീണ്ട യാത്ര കഴിഞ്ഞ് തിരികെ എത്തിയത്. അശോക ട്രസ്റ്റ് ഫോർ ഇക്കോളജി ആന്റ് എൻവയോൺമെന്റിലെ ഗ​വേഷകനായ അർജുൻ കൃഷ്ണയാണ് പക്ഷിക്ക് ടാഗ് നൽകിയത്. അർജുൻ വായിച്ചെടുത്തതിനെക്കാൾ പക്ഷി യാത്ര ചെയ്തിരിക്കാമെന്ന് അദ്ദേഹം കരുതുന്നു.

കസാക്കിസ്ഥാനിൽ മഞ്ഞുകാലം തുടങ്ങിയതോടെയാണ് പക്ഷി തിരികെ നാട്ടിലെത്തിയത്. പക്ഷിയുടെ ​ലൊക്കേഷൻ ഡാറ്റ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് കൃഷ്ണയും ഒപ്പമുള്ള ഗവേഷകരും. തിരുനെൽവേലിയിലെ പുൽമേടുകളിൽ കഴിയാറുള്ള പക്ഷി അവയുടെ ദേശാടനം കഴി​ഞ്ഞാൽ കൃത്യമായി അതേ സ്ഥലത്ത് മടങ്ങിയെത്താറുണ്ട്.

2016 മുതൽ ഇവർ എട്ട് മേടുതപ്പികളെ ഇങ്ങനെ ജിയോ ടാഗ് ഘടിപ്പിച്ച് വിട്ടിട്ടുണ്ട്. ഒറ്റക്ക് പറക്കുന്ന പക്ഷികളാണ് മേടുതപ്പികൾ. ഇവരെ ആരും ഈ റുട്ടുകൾ പഠിപ്പിച്ചിട്ടില്ല എന്നതാണ് അതിശയകരമായ വസ്തുത. ഒരു ​കുഞ്ഞുപക്ഷി തനിച്ചാണ് അതിന്റെ യാത്ര നടത്തുക. അവയുടെ ജീനിൽ തന്നെ പറക്കേണ്ട റൂട്ട് രേഖപ്പെടുത്തിയിട്ടു​​ണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

മ​ധ്യേഷ്യയിൽ നിന്നാണ് ഇവർ പറന്നെത്തുന്നത്. ഇന്ത്യയിൽ ഇവയുടെ റൂട്ട് ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബകിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിങ്ങനെയാണ്. പകൽ മുഴുവൻ പറക്കുകയും രാത്രികളിൽ വിശ്രമിക്കുകയുമാണ് പക്ഷികളുടെ രീതി. പറക്കലിനിടയിൽ തന്നെ ഇരപിടിക്കുകയും ചെയ്യും. ഹിമാലയൻ മലനിരകളുടെ അടുത്തേക്ക് പോകാതെ താർ മരുഭൂമിക്ക് മുകളിലൂടെ പറന്നായിരുന്നു ഇവ ഇന്ത്യ വിട്ടത്. 

Tags:    
News Summary - From Kazakhstan, a migratory bird crosses six countries to Tirunelveli; covering 6000 kilometers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.