തിരുവനന്തപുരം : എൻഡോ സൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന സാമൂഹിക പ്രവർത്തക ദയാബായിയെ പൊലീസ് വിട്ടയച്ചു. ചൊവ്വാഴ്ച വൈകീട്ട് 540 ഓടെയാണ് പൊലിസ് ദയാഭായിയെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത് ജനറൽ ആശുപത്രിയിൽ എത്തിച്ചിരിന്നു.
ഡോക്ടർമാർ പരിശോധന നടത്തിയപ്പോൾ കഴിഞ്ഞ മൂന്ന് ദിവസമായി നിരാഹാര സമരം തുടരുന്ന ദയാഭായിക്ക് ആരോഗ്യനില തൃപ്തികരമാണ്. സമരസമിതി പ്രവർത്തകർ ജനറൽ ആശുപത്രിയിൽ എത്തിയതിനെതുടർന്ന് പൊലീസ് ദയാബായിയെ വിട്ടയച്ചു. സമരപ്പന്തലിലെത്തിയ ദയാബായി സമരം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.