ശീത തരംഗം; തണുത്ത് വിറച്ച് ഒഡീഷ

ഭുവനേശ്വർ: ഒഡീഷയിൽ ശീത തരംഗത്തെതുടർന്ന് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച കുറഞ്ഞ താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് രണ്ടിടങ്ങളിൽ താപനില പത്ത് ഡിഗ്രി സെൽഷ്യസിന് താഴെയാണ്. കാണ്ഡമാൽ ജില്ലയിലെ ജി ഉദയഗിരി മേഖലയിലാണ് ചൊവ്വാഴ്ച ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. 7.2 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടുത്തെ നിലവിലെ താപനില.

കോരാപുട്ട് ജില്ലയിലെ സിമിലിഗുഡയിൽ താപനില ഒമ്പത് ഡിഗ്രി സെൽഷ്യസ് ആണ്. ഒഡീഷയിലെ 20 ഇടങ്ങളിൽ താപനില 15 ഡിഗ്രി സെൽഷ്യസിനും താഴെയാണ്. കാണ്ഡമാൽ ജില്ലയിലെ ഫുൽബാനി, കാന്തമാലിലെ ദരിംഗ്ബാഡി, കലഹന്ദിയിലെ ഭവാനിപാട്ട്ന എന്നിവടങ്ങിളാലാണ് താപനില 15 ഡിഗ്രി സെൽഷ്യസിനും താഴെയായത്.

പ്രധാന നഗരങ്ങളായ ഭുവനേശ്വറിലും കുടക്കിലും താപനില യഥാക്രമം 16ഉം 16.4ഉംമാണ്. വടക്കുപടിഞ്ഞാറ് നിന്ന് വീശുന്ന വരണ്ട തണുത്ത കാറ്റാണ് തണുപ്പ് കൂടാൻ കാരണമെന്നും തൽസ്ഥിതി മൂന്നുനാലു ദിവസം തുടരുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Tags:    
News Summary - Cold Wave Hits Odisha, G Udayagiri Shivers At 7.2 Degrees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.