ബ്രഹ്മപുരം തീപിടിത്തം നിയന്ത്രണ വിധേയമെന്ന് പി. രാജീവ്

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി മന്ത്രി പി.രാജീവ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷം സംസാരിക്കു കയായിരുന്നു അദ്ദേഹം.

തീ അണയ്ക്കു ന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. രണ്ട് വലിയ ഹൈപവർ ഡീ വാട്ടറിംഗ് പമ്പ് സെറ്റുകൾ ഉപയോഗിച്ച് കടമ്പ്രയാറിൽ നിന്ന് വെള്ളമെടുത്ത് പമ്പ് ചെയ്യുകയാണ്. ഫ്ളോട്ടിംഗ് ജെ.സി.ബി യുടെ സഹായത്തോടെ കടമ്പ്രയാർ വൃത്തിയാ ക്കിയാണ് ജലമെടു ക്കുന്നത്. 32 ഫയർ എൻജിനുകളാണ് തീയണയ്ക്കുന്നത്. കൂടുതൽ പോർട്ടബിൾ പമ്പുകൾ കൂടി സജ്ജീകരിക്കും. കടമ്പ്രയാറിൽ നിന്ന് വെള്ളമെടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായാൽ എഫ്.എ.സി.ടി.യിലെ തടാകത്തിൽ നിന്നെടുക്കും.

നിലവിലെ പ്രശ്നം പരിഹരിച്ചാൽ ഉടൻ പ്ലാന്റിലേക്കുള്ള റോഡ് കൊച്ചി കോർപ്പറേഷൻ അടിയന്തര പ്രാധാന്യത്തോടെ ഉപയോഗക്ഷമമാക്കും. മാലിന്യം ശേഖരിക്കൽ പുനരാരംഭിക്കുന്നതുവരെ മാലിന്യ സംസ്കര ണത്തിന് താത്കാലിക സംവിധാനം ഏർപ്പെടു ത്തും. കോർപ്പറേഷന്റെ ശുപാർശ പ്രകാരം കലക്ടർ മുൻ കൈയെടു ത്തായിരിക്കും ഇക്കാര്യത്തിലുള്ള നടപടി.

ഭാവിയിൽ തീപിടിത്തം ഉണ്ടായാൽ നിയന്ത്രി ക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്ത നങ്ങൾ ഏകോപിപ്പിക്കാൻ കൊച്ചി കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ഏകോപന സമിതി രൂപീകരിച്ചു. കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി, ജില്ലാ ഫയർ ഓഫീസർ, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ, അഡീഷണൽ ഡി എം ഒ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, വടവുകോട് - പുത്തൻകുരിശ് പഞ്ചായത്ത് സെക്രട്ടറി, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, ബി.പി.സി.എൽ, സിയാൽ, കെ.എസ്.ഇ.ബി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ബ്രഹ്മപുരത്ത് അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സമിതി രൂപീകരിച്ചത്.

മാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്ന വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തിന്റെ ആശങ്കകൾ പരിഹരിക്കാനായി കോർപ്പറേഷൻ മേയർ, കുന്നത്തുനാട് എം.എൽ.എ, കലക്ടർ, പഞ്ചായത്ത് പ്രസിഡന്റ്, കോർപ്പറേഷന്റെയും പഞ്ചായത്തിന്റെയും സെക്രട്ടറിമാർ എന്നിവരടങ്ങുന്ന സമിതി മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

പ്ലാന്റിൽ ഇടയ്ക്കിടെ വെള്ളം സ്പ്രേ ചെയ്യുന്നതിനുള്ള സംവിധാനവും കോർപ്പ റേഷൻ ഏർപ്പെടുത്തും. പ്ലാന്റിൽ നടന്നു വന്നിരുന്ന ബയോ മൈനിംഗുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ യോഗം ചേരും. ബയോ മൈനിംഗിനു ശേഷമുള്ള വസ്തു ക്കൾ പ്ലാന്റിൽ നിന്നു മാറ്റുന്നില്ലെന്ന പരാതി പരിശോധിച്ച് വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കും. മാലിന്യ പ്ലാന്റിൽ സിസിടിവിയുടെ പ്രവർത്തനവും പരിശോധിക്കും. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പി. രാജീവ് പറഞ്ഞു.

Tags:    
News Summary - Brahmapuram fire under control P. Rajiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.